topnews

സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതം, ഹിന്ദിത്വം തുറന്ന ആകാശം പോലെ- യോഗി ആദിത്യനാഥ്

സനാതന ധർമ്മം ദേശീയ മതമാണെന്ന നിർണ്ണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മം ദേശീയ മതമാണ്‌. ഈ ദേശീയ മതത്തിലേ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

“സനാതന ധർമ്മം ശാശ്വതമാണ്. സനാതന ധർമ്മത്തിനും മതത്തിനും അവസാനം ഇല്ല, അനശ്വരമായതിനെ അവാസനവും ഇല്ല. അതിന്റെ ശാശ്വതതയെക്കുറിച്ച് ആർക്കും ഒരു ചോദ്യവും ഉന്നയിക്കാനാവില്ല. സനാതന ധർമ്മമാണ് ഭാരതത്തിന്റെ ദേശീയ മതം,“ ഇൻഡോറിലെ ശ്രീനാഥ് ക്ഷേത്രത്തിലെ ധ്വജസ്തംഭം അതായത് കൊടിമരം സ്ഥാപിച്ച് ആദിത്യനാഥ് പറഞ്ഞു.

ഹിന്ദു എന്നത് ഒരു മതപരമായ പദമല്ല, മറിച്ച് ഇന്ത്യക്കാരുടെ സാംസ്കാരിക സ്വത്വമാണ്. മത് ഇതര മതങ്ങളേ പോലുള്ളതല്ല ഹിന്ദു മതം. മറ്റു മതങ്ങൾക്ക് നാലു ചുവരുകളും അതിരുകളും ലിഖിത നിയമാവലിയിലും ചിട്ടകളൊക്കെ ഉണ്ട്. എന്നാൽ ഹിന്ദിത്വം തുറന്ന ആകാശം പോലെ ദിഗന്തങ്ങളിലേക്ക് അന്തമായി നീണ്ടുകിടക്കുന്നു. അതിനു അതിരുകൾ ഇല്ല. മനുഷ്യരാശി കണ്ടതും അനുഭവിക്കുന്നതുമായ വലിയ സാസ്കാരിക സത്വമാണ്‌ ഹിന്ദുത്വം എന്ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിർഭാഗ്യവശാൽ, ചില ആളുകൾ ഹിന്ദു സ്വത്വത്തെ ഇടുങ്ങിയ പരിധിക്കുള്ളിൽ നിർത്താൻ ശ്രമിക്കുന്നു“.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഹജ്ജിനായി മക്കയിലേക്ക് പോകുമ്പോൾ, സൗദി അറേബ്യയിൽ അവരെ ഹിന്ദുക്കൾ എന്ന് ഈ ഹാജിമാരേ അഭിസംബോധന ചെയ്യുന്നു. ഇന്ത്യയിൽ നിന്നും പോകുന്ന മുസ്ളീങ്ങളേ ഗൾഫിൽ ഹിന്ദുസ്ഥാനികൾ എന്നും ഹിന്ദുക്കൾ എന്നും വിളിക്കുന്നു. അതായത് ഹിന്ദുത്വം എന്നത് ഈ ഭൂപരിധിയിലെ ഒരു ആശയവും സംസ്കാരവുമാണ്‌. കാരണം അത് ജാതിയുമായോ സംഘടിത മതവുമായോ ബന്ധപ്പെട്ട വാക്കല്ല, മറിച്ച് ഭാരതത്തിന്റെ സാംസ്കാരിക അഭിവാദനത്തിന്റെ അടയാളമാണ്, യോഗി പറഞ്ഞു.മറ്റ് സംഘടിത മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്‌ ഹിന്ദു മതം. ഹിന്ദുത്വത്തിൽ എല്ലാ സംഘടിത മതക്കാർക്കും വിശ്വസിക്കാം. സ്ഥാനവും ഉണ്ട്.രണ്ട് ശ്ലോകങ്ങളെ പരാമർശിച്ച്, ഹിന്ദുസ്ഥാനിൽ താമസിക്കുന്നവരെ ഹിന്ദു എന്ന് വിളിക്കുമെന്ന് യോഗി പറഞ്ഞു.

പുരാണങ്ങളിലെ ഈ ആശയങ്ങളും ഭാരതത്തിന്റെ മൗലികതയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തെയും വർത്തമാനത്തെയും കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ പൂർവികർ മൂന്ന് തലമുറകൾക്ക് മുമ്പ് കുടിയേറിയവരാണ്…ഋഷി സുനക്ഇപ്പോഴും അഭിമാനത്തോടെ പറയുന്നത് താൻ ഹിന്ദുവാണെന്ന് അവർ പിന്തുടരുന്ന പാരമ്പര്യവും ആചാരങ്ങളും കാണിക്കുന്നു.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ കുറിച്ചുള്ള പരാമർശം വിവാദമായപ്പോൾ യോഗി ആദിത്യനാഥ് പറഞ്ഞു: “സനാതന ധർമ്മത്തെ ശപിക്കുന്ന ചിലരുണ്ട്. ഭാരതത്തിൽ ജീവിച്ചിട്ടും, ഭാരതത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും ആദർശങ്ങളെയും ആക്രമിക്കാൻ അവർ മടിക്കുന്നില്ല. എല്ലാ കാലഘട്ടങ്ങളിലും അത് സംഭവിച്ചു. ചിലർ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതും ഇതാദ്യമല്ല.”ഇൻഡോർ വിമാനത്താവളത്തിൽ എത്തിയ യോഗി ആദിത്യനാഥ്, തുടർന്ന് ഹെലികോപ്റ്ററിൽ ഉജ്ജയിനിലേക്ക് പറന്ന് മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. അദ്ദേഹം രാജാ ഭർത്തരി ഗുഫയും സന്ദർശിക്കുകയും അവിടെ കുറച്ച് സമയം ചിലവഴിക്കുകയും ചെയ്തു.

ഇൻഡോറിലേക്ക് മടങ്ങിയ ശേഷം അദ്ദേഹം രാജ്‌വാഡ കൊട്ടാരം സന്ദർശിച്ചു സൗത്ത് ടുക്കോഗഞ്ചിലെ ശ്രീനാഥ് മന്ദിർ സന്ദർശിക്കുന്നതിന് മുമ്പ് ദേവി അഹല്യ ബായ് ഹോൾക്കറിന്റെ 228-ാം ചരമവാർഷികത്തിൽ പുഷ്പാർച്ചന നടത്തി. ഛത്രപതി ശിവാജി മഹാരാജിന്റെ പട്ടാഭിഷേകത്തിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ച് ബിആർടിഎസ് ഇടനാഴിയിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ അദ്ദേഹത്തിന്റെ കോട്ടയുടെ ഒരു പകർപ്പ് യോഗി ഉദ്ഘാടനം ചെയ്തു. ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രവീന്ദ്ര നാട്യ ഗൃഹത്തിൽ അഹല്യ ഉത്സവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തു

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

10 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

35 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

48 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

49 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago