തൃശ്ശൂര്‍: തലയ്ക്ക് പരിക്കുകളോടെ റോഡരികിൽ നിന്ന് കണ്ടെത്തിയ പുറ്റേക്കര സ്വദേശി അരുണ്‍കുമാർ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അരുണ്‍കുമാറിനെ പുറ്റേക്കരയിലെ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു.
യുവ എന്‍ജിനീയര്‍കൂടിയായ അരുണിന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമികനിഗമനം. അതേസമയം, യുവാവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവം കൊലപാതകമാണോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. അരുണ്‍കുമാറിന്റെ മുഖത്തും തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മുറിവുകളും ചതവുകളും ഉണ്ടായിരുന്നു.
എന്നാല്‍ യുവാവിനെ കണ്ടെത്തിയ സ്ഥലത്ത് വാഹനാപകടമോ മറ്റോ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. ബിയര്‍കുപ്പി കൊണ്ടോ കല്ലുകൊണ്ടോ പരിക്കേല്‍പ്പിച്ചതാണെന്നാണ് സൂചന.
അര്‍ധരാത്രി 12 മണിയോടെയാണ് യുവാവ് പ്രദേശത്ത് എത്തിയതെന്നാണ് വിവരം. പിന്നീട് രണ്ടുമണിയോടെയാണ് പരിക്കേറ്റനിലയില്‍ നാട്ടുകാര്‍ കണ്ടത്.
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…