കോട്ടക്കൽ: സൈനികനാണെന്ന പേരിൽ വ്യാജ വിവാഹപരസ്യങ്ങൾ നൽകി സ്ത്രീകളെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്ത യുവാവ് കാടാമ്പുഴയിൽ പിടിയിൽ. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശി അയ്യപ്പദാസ് എന്ന സിയാദിനെയാണ് (33) ഇന്‍സ്പെക്ടര്‍ കെ.സി. വിനു അറസ്റ്റ് ചെയ്തത്. വിവിധ മതങ്ങളുടെ മാട്രിമോണിയൽ സൈറ്റുകളിൽ പലപേരുകളിലാണ് ഇയാൾ വിവാഹപരസ്യം നൽകിയിരുന്നത്
ഹിന്ദു മാട്രിമോണിയൽ സൈറ്റുകളിൽ സുദീപ്, അഭിലാഷ് എന്നീ പേരുകൾ. മുസ്ലിം വിവാഹ സൈറ്റുകളിലെത്തിയാൽ സിയാദ്, അഫ്സൽ. ക്രിസ്ത്യൻ സൈറ്റുകളിലെങ്കിൽ അലക്സാകും. ഇങ്ങനെ മതംനോക്കാതെ വിവാഹത്തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു പ്രതി. കോട്ടക്കല്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
സിയാദ് എന്ന പേരില്‍ തിരുവനന്തപുരം കിളിമാനൂരില്‍ വിവാഹം ചെയ്ത് ഒളിവില്‍ കഴിയവെയാണ് പിടിയിലായത്. മാരാരിക്കുളം സ്വദേശിനിയിൽനിന്ന് അഞ്ചു ലക്ഷം രൂപയും പാലക്കാട് അലനല്ലൂരിലുള്ള യുവതിയിൽനിന്ന് പത്തു ലക്ഷവും ചാവക്കാട്ടെ വിധവയായ സ്ത്രീയിൽനിന്ന് പത്തു ലക്ഷവും സ്വർണമാലയും മാനന്തവാടിയിലെ യുവതിയിൽനിന്ന് 1,32,000 രൂപയും കാടാമ്പുഴയിലുള്ള വിവാഹം കഴിഞ്ഞ സ്ത്രീയിൽനിന്ന് ഒന്നരലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
ഒരുമിച്ച് വാടകക്ക് താമസിക്കാനുള്ള വീട്ടിലേക്കെന്നും പറഞ്ഞ് ടി.വിയും വാഷിങ് മെഷീനും വാങ്ങിപ്പിക്കുന്ന പ്രതി സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട മണിമലയിലുള്ള സ്ത്രീയെ കബളിപ്പിച്ച് പണം തട്ടിയതിന് ആലപ്പുഴ മാരാരിക്കുളം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. പത്തിലേറെ സ്ത്രീകളില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് മൊഴി നൽകിയത്.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…