kerala

മദ്യലഹരിയിൽ കടകളിൽ കയറി ആക്രമണം നടത്തി, പൊലീസ് പിടിച്ചപ്പോൾ കൈഞരമ്പ് മുറിച്ച് യുവാവ്

കാസർകോട്. മദ്യലഹരിയിൽ കടകളിൽ കയറി ആക്രമണം നടത്തിയ യുവാവ് പൊലീസ് കസ്റ്റഡയിലെടുത്തപ്പോൾ കൈ ഞരമ്പ് മുറിച്ചു. സീതാംഗോളി സ്വദേശി വിനോദിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് സീതാംഗോളി ടൗണിലെ കടകളിൽ കയറിയാണ് അതിക്രമം നടത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ജീപ്പിൽ വെച്ച് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാൾ കൈയ്യിലെ ഞരമ്പ് മുറിച്ചു .

രക്തം വരുന്നത് കണ്ടു പോലീസ് ഇയാളെ വിടുകയും പിന്നാലെ അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറിയ വിനോദ് പത്രങ്ങൾ വലിച്ചെറിയുകയുമായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ സമാന രീതിയിൽ അതിക്രമം നടത്തിയതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. ശേഷം പോലീസ് ബലംപ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

Karma News Network

Recent Posts

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

8 mins ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

18 mins ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

1 hour ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്, ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി : സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ്…

1 hour ago

പന്തീരാങ്കാവ്‌ ഗാർഹികപീഡനം, പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽ‌കി

കോഴിക്കോട് : നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ…

2 hours ago

രാജ്യാന്തര അവയവക്കടത്ത്, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന്…

2 hours ago