topnews

മാനസ, മരണ ശേഷവും അവളേ പ്രണയിക്കാൻ യുവാക്കൾ, മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

മാനസ കേരള യുവതക്കിടയിൽ ഒരു ഇടിതീയായി പെയ്ത് മാറുകയായിരുന്നു. മാനസയുടെ മരണം ആഴത്തിൽ സ്വാധീനിച്ചത് പെൺകുട്ടികളേ മാത്രമല്ല യുവാക്കളേയും. പ്രണയം മരണത്തിനു ശേഷവും അവളേ തേടി എത്തുകയായാണ്‌. മാനസയേ മരണത്തിനു ശേഷം പ്രണയിച്ച യുവാവ് മലപ്പുറത്ത് ജീവനൊടുക്കി.. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കൽകുന്ന് താമസിക്കുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അടുക്കള ഭാഗത്തുനിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ആത്മഹത്യാകുറിപ്പിൽ മറ്റു വിശദാംശങ്ങളൊന്നുമില്ല. വിനീഷും മാതാവും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് കണ്ണൂര്‍ സ്വദേശിയായ രഖില്‍ ബി.ഡി.എസ് ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസയെ രഖില്‍ കൊലപ്പെടുത്തിയത് ഉത്തരേന്ത്യന്‍ മോഡലിലാണെന്നും അതിനായി ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ രാഖില്‍ താമസിച്ചിരുന്നുവെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

നിരവധി പേരാണ് മാനസയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. മന്ത്രി എം.വി.ഗോവിന്ദന്‍, കെ.വി.സുമേഷ് എംഎൽഎ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. അവസാനമായൊന്നു കണ്ട ശേഷം, അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കി. ‘എന്റെ പൊന്നുമോളേ’ എന്ന് നിലവിളിച്ച് അമ്മ അലമുറയിട്ട് കരഞ്ഞു. കോതമംഗലത്ത് വെടിയേറ്റു മരിച്ച മാനസയുടെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ച രഖിലിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. മാനസയെ കണ്ണൂര്‍ പയ്യാമ്പലത്തും രഖിലിനെ പിണറായി പന്തക്കപ്പാറ ശ്മശാനത്തിലുമാണു സംസ്കരിച്ചത്. സഹോദരനും അച്ഛന്‍റെ മൂത്ത സഹോദരന്റെ മക്കളും ചേർന്നു മാനസയുടെ കര്‍മങ്ങള്‍ ചെയ്തു.

7.62 എം​എം പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​ന​സ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​രി​ല്‍​നി​ന്നാ​ണു പി​സ്റ്റ​ള്‍ വാ​ങ്ങി​യ​ത്, ഇ​തി​നാ​യി എ​ത്ര രൂ​പ ചെ​വ​ഴി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.ഡോ. പി.വി. മാനസയെ വെടിവച്ചുകൊലപ്പെടുത്തിയ രാഹില്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ തിരകള്‍ നിറച്ച മറ്റൊരു പൊതി കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചു. ലക്ഷ്യം നിറവേറ്റാൻ ആവശ്യത്തിനു വെടിയുണ്ടകൾ തോക്കിനുള്ളിലേത് തികഞ്ഞില്ലെങ്കിൽ സ്റ്റോക്ക് ചെയ്ത് വയ്ച്ചതായിരുന്നു രാഖിൽ.

ഇതോടെ ഏതു സാഹചര്യത്തിലും വെടിയുതിര്‍ക്കാനാണ്‌ രാഹില്‍ തീരുമാനിച്ചിരുന്നതെന്ന്‌ വ്യക്‌തമായി.സംഭവ സമയം മാനസയുടെ കൂടെയുണ്ടായിരുന്ന മൂന്നു ഹൗസ്‌ സര്‍ജന്‍മാരും അത്ഭുതകരമായി രക്ഷപ്പെട്ടെന്ന്‌ വേണം കരുതാന്‍. മാനസയുമായി മുറിയില്‍ കയറിയ രാഹിലിന്റെ തോക്കില്‍ നിന്നും പുറത്തേക്ക്‌ വന്നത്‌ നാല്‌ വെടിയുണ്ടകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. മാനസയുടെ നെഞ്ചിലും ചെവിക്ക്‌ പിന്നിലും തറച്ചതും രാഹില്‍ സ്വയം വെടിവച്ചതുമായ വെടിയുണ്ടകളാണ്‌ ഇരുവരുടെയും ശരീരത്തില്‍ തറച്ചത്‌.മറ്റൊന്ന്‌ ലക്ഷ്യം കണ്ടില്ല.

ഏഴ്‌ തിരകള്‍ നിറക്കാവുന്ന തോക്കില്‍ മൂന്ന്‌ എണ്ണമാണ്‌ അവശേഷിച്ചിരുന്നത്‌. മാനസയുടെ തലയില്‍ വെടിവച്ച ശേഷം നെഞ്ചിന്‌ വെടിവയ്‌ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ആദ്യവെടി മാനസയുടെ ചെവിക്ക്‌ പിന്നിലായി തല തുളച്ച്‌ കടന്നുപോയെങ്കിലും മരണമുറപ്പിക്കാനാവണം രണ്ടുതവണകൂടി വെടിയുതിര്‍ത്തതെന്ന്‌ കരുതുന്നു. സ്വയം തലയ്‌ക്ക്‌ വെടിവയ്‌ക്കുന്ന വ്യക്‌തിക്ക്‌ മറ്റൊരു പ്രാവശ്യം കൂടി തോക്കിന്റെ ട്രിഗര്‍ അമര്‍ത്താനാവില്ലന്നും വിദഗ്‌ധര്‍ പറഞ്ഞു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

10 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

11 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

25 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

28 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

58 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago