കാസര്‍കോട്. മഞ്ചേശ്വരത്ത് റോഡില്‍ നിന്ന മദ്രസ വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിനി. കുഞ്ചത്തൂര്‍ സ്വദേശി അബുബക്കര്‍ സിദ്ദിഖ് ആണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. വിദ്യാര്‍ഥിനിയുടെ അയല്‍വാസിയാണ് പ്രതി. ചൈല്‍ഡ് ലൈനിലും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്കി. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന കുട്ടിയെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇയാള്‍ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് എത്തിയശേഷമാണ് ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അമന്വേഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാറില്‍ ചാരി നിന്നു എന്ന് പറഞ്ഞ് കണ്ണൂരില്‍ കുട്ടിയെ യുവാവ് ആക്രമിച്ചത്.
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…