Premium

ഉളുപ്പുണ്ടോ നയൻതാരേ, ആശാ ശരത്തേ നിങ്ങൾക്ക് ഇങ്ങിനെ പാവങ്ങളെ പറ്റിച്ച് ജീവിക്കാൻ; വെളിപ്പെടുത്തലുമായി യുവാവ്

1 ലക്ഷം നിക്ഷേപിച്ചാൽ 3 കോടി വരുമാനം എന്ന് പ്രചരിപ്പിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയതിനെതിരേ സിനിമാ നടിമാരായ നയൻ താരക്കും ആശാ ശരത്തിനും എതിരേ സമൂഹ മാധ്യമങ്ങളിൽ പുതിയെ വെളിപ്പെടുത്തൽ. ബൈജൂസ് ആപ്പിനു ബദൽ എന്നും ബൈജൂസിനെ തകർക്കും എന്നൊക്കെ വീമ്പിളക്കി തുടങ്ങിയ പ്രാണ ഇൻസൈറ്റ് എന്ന വിദ്യാഭ്യാസ ആപ്പാണ്‌ എട്ട് നിലയിൽ പൊട്ടിയത്. ഇപ്പോൾ ഇസ്റ്റഗ്രാമിൽ പങ്കുവയ്ച്ച് വീഡിയോയിൽ അനുഭവസ്ഥനായ യുവാവ് പറയുന്നത് 500കോടിയുടെ തട്ടിപ്പ് നടത്തി എന്നാണ്‌.

ഉളുപ്പുണ്ടോ നയൻ താരേ. ആശാ ശരത്തേ നിങ്ങൾക്ക് ഇങ്ങിനെ പാവങ്ങളേ പറ്റിച്ച് ജീവിക്കാൻ എന്നും ഇരയെന്ന് വെളിപ്പെടുത്തിയ യുവാവ് ചോദിക്കുന്നു. ചതിയിൽ പെട്ട് പണം പോയ ഒരാൾ മരിച്ചു എന്നും തന്റെ ഒരു സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു എന്നും ഇദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ച്ച് വീഡിയോയിൽ പറയുന്നു.

നടി ആശാ ശരത്തും ജൈവ വള തട്ടിപ്പ് നടത്തി കോടതി നഷ്ടപരിഹാരം വിധിച്ച എസ്.പി സി എന്ന മപിനിയുമായി ചേർന്നാണ്‌ ആശാ ശരത്ത് പുതിയ ബിസിനസ് തുടങ്ങിയത്. പ്രാണാ ഇൻസൈറ്റ് ആശാ സരത്ത് കൾച്ചറൽ സെന്റർ എന്നായിരുന്നു പദ്ധതിയുടെ പേർ. ആശാ ശരത്ത് പ്രാണയിലേക്ക് ആളുകളേ ചേർക്കാൻ പ്രമോഷൻ പരിപാടിയും നടത്തിയിരുന്നു. 20 കോടി രൂപയായിരുന്നു കമ്പിനി നടിക്ക് വാദ്ഗാനം ചെയ്ത് പ്രതിഫലം എന്നും അറിയുന്നു.

ആശാ ശരത് പണം മോഹിച്ച് തന്നെയായിരുന്നു ജൈവ വള തട്ടിപ്പും കർഷകരുടെ പേരിൽ ബാങ്ക് ലോൺ തട്ടിപ്പും നടത്തിയ എസ് പി സി കമ്പിനിയുമായി ചേർന്ന് പ്രവർത്തിച്ചത് എന്നും കരുതുന്നു. നയൻ താരയാണ്‌ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രാണ ഇൻസൈറ്റിന്റെ ഓപ്പണിങ്ങ് ചിത്രവും വീഡിയോയും പുറത്തിറക്കിയത്.

തങ്ങൾ ബൈജൂസ് ആപ്പിനേക്കാൾ നല്ല വിദ്യാഭ്യാസ ആപ്പ് തരും എന്നും ഒരു പഞ്ചായത്തിൽ മാത്രം ഇതിൽ നിക്ഷേപം ഇറക്കുന്ന 1 ലക്ഷം രൂപ തരുന്ന ആൾക്ക് 3 കോടി വരുമാനം ലഭിക്കും എന്നും ഇവർ വീഡിയോയിലൂടെ വാദ്ഗാനം ചെയ്തിരുന്നു. എസ്.പി സിയുടെ സി ഇ ഒ ആയ മിഥുൻ ആണ്‌ ഇത്തരത്തിൽ ഒരു ലക്ഷത്തിനു 3 കോടി വാഗ്ദാനം ചെവ്യ്തത്.

നടീ നടന്മാർ എല്ലാവരും ചേർന്ന് പരസ്യവും ഓഫറും നല്കി ജനത്തേ പറ്റിക്കുകയായിരുന്നു. നയൻ താരക്കൊപ്പം മമ്മുട്ടി, കലക്ടർ ബ്രോ പ്രശാന്ത്, നടി ക്രിഷ്ണ പ്രിയ, കോട്ടയം നസീർ, മജീഷ്യൻ മുതുകാട്, സംഗീത സവിധായകൻ ഔസേപ്പച്ചൻ എന്നിവരെല്ലാം അണി നിരന്നപ്പോൾ ജനം കോടികൾ എടുത്ത് നിക്ഷേപം ആയി നല്കുകയായിരുന്നു. ബൈജൂസ് ആപ്പിനെ വെല്ലുന്ന ആപ്പ് എന്ന് നടീ നടന്മാർ പറഞ്ഞപ്പോൾ നൂറു കണക്കിനു കോടികളാണ്‌ കമ്പിനിയുടെ അക്കൗണ്ടിലേക്ക് ഒഴുകി എത്തിയത്.

6 മാസം കൊണ്ട് ആപ്പ് ഇറങ്ങും എന്നും ആദ്യ മാസങ്ങളിൽ 50000 രൂപ വീതം വരുമാനം തരും എന്നു പറഞ്ഞിട്ട് ആപ്പും ഇറങ്ങിയില്ല ഒരു കോപ്പും ഇറങ്ങിയില്ലെന്ന് നിക്ഷേപകർ പറയുന്നു. നിക്ഷേപകർ ഇപ്പോൾ നയൻ താരയേയും, ആശാ സരത്തിനേയും, ഔസേപ്പച്ച്നേയും, മജീഷ്യൻ മുതുകാടിനേയും അന്വേഷിച്ച് കൊടുത്ത കാശ് തിരിച്ച് കിട്ടാൻ കൊച്ചിയിലെ പ്രാണാ ഇൻസൈറ്റ് ഓഫീസിലേക്ക് ഒഴുകുകയാണ്‌. കാശ് കൊടുക്കാതെയും അവധി പറഞ്ഞും നിക്ഷേപകരേ ഓരോ ദിവസവും മടക്കി വിടുകയാണ്‌. ഇവർ സ്വരൂപിച്ച് 100 കണക്കിനു കോടി രൂപ എവിടെ പോയി എന്നതാണ്‌ ദുരൂഹത. അടുത്ത ദിവസം തന്നെ മണി ലോണ്ടറിങ്ങ് കേസായതിനാൽ ഇ ഡി വിഷയത്തിൽ ഇറ്റപെടും എന്നും സൂചനയുണ്ട്.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

56 seconds ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

9 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

16 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

24 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

53 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago