kerala

പ്രായം കുറ‍ഞ്ഞ മേയർ ആര്യാ രാജേന്ദ്രൻ ഇപ്പോൾ അഴിമതിയുടെ ആൾ രൂപം

തിരുവനന്തപുരം. വിവാദങ്ങളിലും അഴിമതിയിലും ഇപ്പോഴും ഉയർന്നു കേൾക്കുന്ന പേരാണ് മേയർ ആര്യാ രാജേന്ദ്രന്റേത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ഏറ്റെടുത്തതു മുതൽ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളത്.

ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ എന്ന ഓമനപ്പേര് നൽകി സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ രാജേന്ദ്രൻ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതാണ് ഏറ്റവും ഒടുവിലത്തെ വഴിവിട്ട നീക്കം. ഇതിനെതിരെ ബിജെപി ശക്തമായി രം​ഗത്തെത്തിയിട്ടുണ്ട്. വലിയ പ്രതിഷേധമാണ് സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെയും സിപിഎം ഭരണസമിതിക്കെതിരെയും ഉയർന്നിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പാണ് തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിം​ഗ് അനുവദിച്ചു കൊണ്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടൽ വിവാദമായത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയത്. ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയുമായിരുന്നു.

ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ടായി. നടപടി പിൻവലിക്ക ണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീക രണ തൊഴിലാളികളെ പിന്നീട് തിരിച്ചെടുക്കേണ്ടി വന്നു.

തുടർന്ന് മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്നാണ് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിക്കുന്നത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുക യായിരുന്നു ജീവനക്കാർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുകയാണ്കാ ഉണ്ടായത്.

കൊറോണാ പ്രതിസന്ധിക്കിടെ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ ഭക്തർ പൊങ്കാലയർപ്പിച്ചത്തിനു പിറകെ മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്നത്. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചു. അനധികൃതമായി കെട്ടിട നമ്പർ നൽക്കുന്ന സംഭവവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. മൂന്ന് വർഷങ്ങൾ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത അത്രയും അഴിമതികളാണ് അരങ്ങേറിയത്. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

18 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

20 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

44 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

51 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago