crime

യുവതികളെ കടത്തി ഐഎസ് ഭീകരര്‍ക്ക് വിൽപ്പന, സംഭവം കേരള പോലീസ് മൂടിവെച്ചു, എൻ ഐ എ അന്വേഷണം ഊർജിതം.

കൊച്ചി/ വീട്ടുജോലിക്കായി മലയാളി യുവതികളെ കുവൈറ്റിലേക്ക് കടത്തി ഐഎസ് ഭീകരര്‍ക്ക് വില്‍പ്പന നടത്തുന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും പരാതിയെക്കുറിച്ച് അന്വേഷിക്കാനോ കേന്ദ്ര ഏജന്‍സികളെ വിവരം ധരിപ്പിക്കാനോ കേരള പോലീസ് തയാറായില്ല. രാജ്യത്തെ ജനങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം അറിഞ്ഞിട്ടും സംസ്ഥാന പോലീസ് സംഭവം മറച്ചുവെക്കുകയായിരുന്നു. മെയ് 18നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസില്‍ നിന്നു പരാതി ഉണ്ടായതിനെ പറ്റി അറിഞ്ഞ പിറകെ വിവരം ചോര്‍ത്തിയെടുത്ത ഇന്റലിജന്‍സ് ബ്യൂറോ(ഐബി) നല്‍കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. റാക്കറ്റിന്റെ വലയില്‍ നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ കൊച്ചി സ്വദേശിനിയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നതാണ്. ഇവരുടെ പരാതിയിൽ മെയ് 18നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംഘത്തിന്റെ ഐഎസ് ബന്ധം സംബന്ധിച്ച സൂചന യുവതി പോലീസിന് നൽകിയിരുന്നതാണ്. എറണാകുളം രവിപുരത്തെ റിക്രൂട്ടിങ് ഏജന്‍സി വഴി കുവൈറ്റിലേക്കു മനുഷ്യക്കടത്ത് നടന്നു വരുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഗാസലി എന്നു വിളിക്കുന്ന മജീദാണ് സംഘത്തിന്റെ തലവന്‍ എന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.

കേസിൽ പോലീസ് എഫ്ഐആര്‍ ഇട്ട ശേഷം കൊച്ചിയിലെത്തിയ മുഖ്യ പ്രതി പ്രതി മജീദ് എറണാകുളത്ത് എത്തിയിരുന്നു. രണ്ടു ദിവസം ഇയാൾ നഗരത്തിൽ തങ്ങിയിരുന്നതായി എന്‍ഐഎ ആണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും തുടർന്ന് ഉണ്ടായില്ല. കുഞ്ഞുങ്ങളെ പരിചരിക്കാന്‍ പ്രതിമാസം 60,000 രൂപ ശമ്പളം നൽകാമെന്ന് പറഞ്ഞാണ് യുവതികളെ വിദേശത്തേക്ക് സംഘം എത്തിച്ച് വന്നിരുന്നത്. ഒരു യുവതിയെ 9.50 ലക്ഷം രൂപ വിലയിട്ട് ഐഎസ് ഭീകരര്‍ക്കു വില്‍ക്കുകയാണ് ചെയ്തു വന്നിരുന്നത്. അടിമക്കച്ചവടമാണു നടന്നിരിക്കുന്നതെന്നാണ് എന്‍ഐഎക്ക് സംഭവം സംബന്ധിച്ച് ആദ്യം ലഭിക്കുന്ന സൂചന.

സംഘത്തിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട പശ്ചിമകൊച്ചി സ്വദേശിനിക്കും, മാവേലിക്കര സ്വദേശിനിക്കും ആശ്രയമായത് കുവൈറ്റിലെ മലയാളി അസോസിയേഷനായിരുന്നു. അസോസിയേഷൻ ഇടപെട്ടാണ് ഇവരെ നാട്ടിൽ എത്തിക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്താണ് പോലീസിനു പരാതി ലഭിക്കുന്നത്. സൗജന്യ വിസയും വിമാന ടിക്കറ്റും മികച്ച ശമ്പളവും വാഗ്ദാനം ചെയ്താണു പ്രതികള്‍ യുവതികളെ കടത്തികൊണ്ടിരുന്നത്. കേസിലെ മുഖ്യസൂത്രധാരന്‍ മജീദ്, എറണാകുളം ഷേണായീസ് ജങ്ഷനില്‍ താമസിക്കുന്ന അജുമോന്‍ എന്നിവരെ പിടികൂടാന്‍ കേരള പോലീസ് ചെറുവിരൽ അനക്കിയില്ലെന്നാണ് ആക്ഷേപം.

Karma News Network

Recent Posts

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

4 mins ago

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ…

10 mins ago

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

17 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

44 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

53 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

1 hour ago