entertainment

ജൂനിയര്‍ സില്‍ക് സ്മിതയുടെ പാസ്‌പോര്‍ട്ട് നഷ്ടമായി, ദുബായില്‍ കുടുങ്ങി യുവ നടി

ദുബായ്: മലയാളി യുവനടിക്ക് ലോക്ക് ഡൗണിനിടെ ദുബായില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. ഇതോടെ ദുബായില്‍ കുടുങ്ങിയിരിക്കുകയാണ് ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തയായ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിനി എലിഷെറ റായി(27). എറണാകുളത്ത് സ്ഥിരതാമസമാക്കിയ എലിഷെറയുടെ പാസ്‌പോര്‍ട്ടിലുള്ള പേര് എലിസബത്ത് തെക്കേവീട്ടില്‍ രാജന്‍ എന്നാണ്. N 2453671 എന്നതാണ് പാസ്‌പോര്‍ട്ട് നമ്പര്‍.

യുഎഇയില്‍ ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് എലിഷെറ എത്തുന്നത്. മാര്‍ച്ച് 13നാണ് നടി യുഎഇയില്‍ എത്തിയത്. 18-ാം തീയതി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് അവര്‍ വ്യക്തമാക്കി. ചിത്രീകരണത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാന്‍ നടി ഒരുങ്ങി ഇരിക്കവെയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപനം നിലവില്‍ വരികയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തത്. ഇതോടെ മടക്ക യാത്രയും മുടങ്ങി.

ഇതോടെ യുഎഇയില്‍ തന്നെ തുടരുകയായിരുന്ന നടി അടുത്തിടെയാണ് തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാര്യം തിരിച്ചറിയുന്നത്. അന്നേ ദിവസം ബര്‍ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നിരുന്നതായും അവിടെ വെച്ചാകാം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കുക എന്ന് സംശയിക്കുന്നതായി നടി വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ട് നഷ്ടമായെന്ന വിവരം മനസിലാക്കിയ ഉടന്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി അന്വേഷിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചില്ല. ഇപ്പോള്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നടി.

ഇപ്പോള്‍ ദുബായില്‍ ഒരു സുഹൃത്തിന്റെ കൂടെയാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അടുത്ത ബന്ധുക്കളും പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടാനുള്ള ശ്രമം നടത്തുന്നുണ്ട്. പാസ്‌പോര്‍ട്ട് കിട്ടിയാല്‍ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചുപോകാനാണ് ഉദ്ദേശ്യമെന്ന് നടി പറയുന്നു.

എലിഷേറ റായ് യൂട്യൂബ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത് ദേ പാല് എന്ന ഒറ്റ ഷോര്‍ട് ഫിലിമിലൂടെ ആണ്. കൊച്ചുഗള്ളി, പൊട്ടാസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലും എലിഷേറ തിളങ്ങി. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടികാണിക്കാത്ത നടിയുടെ ഹ്രസ്വ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരുന്നു. എലിസബത് എന്ന പേര് മാറ്റി എലിഷെറ റായ് എന്നിട്ടതോടെ തനിക്ക് ഭാഗ്യമുണ്ടായെന്നും ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചതായും നടി പറഞ്ഞു. ജൂനിയര്‍ സില്‍ക് സ്മിത എന്നാണ് നടിയെ അറിയപ്പെടുന്നത്.

Karma News Network

Recent Posts

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

10 mins ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

36 mins ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

58 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

1 hour ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

2 hours ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago