crime

തായ്‌ലാൻഡിൽ നിന്നും കേരളത്തിലേയ്ക്ക് വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തൃശൂർ. കേരളത്തിലേയ്ക്ക് തായ്‌ലാൻഡിൽ നിന്നും വിൽപ്പനയ്‌ക്കായി കഞ്ചാവ് എത്തിച്ചയാൾ പിടിയിൽ. കണ്ണൂർ കടമ്പൂർ ഇസ്രാസിൽ വീട്ടിൽ മുഹമ്മദ് ഫാസിലാണ് (22) തൃശ്ശൂരിൽ പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 2.14 ഗ്രാം ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവും കണ്ടെടുത്തു.
അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന ഫാബുല്ലസോ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തായ്‌ലാൻഡിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചിട്ടുള്ളത്. മണ്ണുത്തിയിലെ ലോഡ്ജിൽ നിന്നുമാണ് ഫാസിൽ പിടിയിലാകുന്നത്. ലോഡ്ജിന് മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികൾ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടറും തൃശൂർ-പാലക്കാട് ഐബികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്. ആദ്യമായാണ് എക്‌സൈസ് ഇത്തരത്തിലുള്ള കഞ്ചാവ് പിടികൂടുന്നതെന്ന് എക്‌സൈസ് കമ്മീഷണർ വ്യക്തമാക്കി.

സിന്തറ്റിക് ലഹരിക്ക് തുല്യമായ ലഹരി ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. പിടിയിലായ മുഹമ്മദ് ഫാസിൽ കാരിയർ ആണെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

23 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

55 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

57 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 hours ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

2 hours ago