വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീർ റാത്തോഡാണ് സ്വയം വെടിവെച്ച് മരിച്ചത്. വഡോദരയിലെ നന്ദേശരിയിലാണ് സംഭവം. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വഡോദരയിലെ ജവഹർ നഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
23 കാരനായ സമീർ റാത്തോഡ് വഡോദരയിലെ കോയാലി ഗ്രാമത്തിൽ അമ്മാവനൊപ്പമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം ഗേറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇയാളെ പെട്ടെന്ന് കാണാതായത്. ഇയാൾക്ക് വേണ്ടി അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച നന്ദേസരി ജിഐഡിസിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മൃതദേഹം സമീറിൻ്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷം പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സമീറിൻ്റെ മൊബൈലും പരിശോധിച്ചു. ഇതോടെ ആത്മഹത്യയാണെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസ് സ്ഥിരീകരിച്ചു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…