kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ.കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. തിരിച്ചറിയൽ കാർഡ് നിര്‍മ്മിക്കാൻ ആപ്പ് നിര്‍മ്മിച്ചവരിൽ ഒരാളാണ് അറസ്റ്റിലായത്.

മുഖ്യപ്രതി ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പൊലീസ് പറയുന്നു. സി ആര്‍ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സണ്‍ മുകളേൽ. താനാണ് ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ജെയ്സണ്‍ മൊഴി നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നും വ്യക്തമാക്കി. നേരത്തെ കണ്ടെടുത്ത മദര്‍ കാര്‍ഡ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്‌സണിലേക്ക് അന്വേഷണം എത്തിയത്. ജെയസണ്‍ന്‍റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പടയെുള്ള ഡിജിറ്റല്‍ ഡിവൈസുകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

Karma News Network

Recent Posts

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

24 mins ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

47 mins ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

1 hour ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

2 hours ago

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

2 hours ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

3 hours ago