topnews

വിഎസിന്റെ ‘ഹൊറിബിൾ ടങ്ങ്’ മറക്കരുത്; ആ ചോരയിലെ മനഃസാക്ഷിയുള്ളവർ കല്ലറയിലെത്തി മാപ്പു പറയണം- രാഹുൽ മാങ്കൂട്ടത്തിൽ

വിഎസിന്റെ ‘ഹൊറിബിൾ ടങ്ങ്’ മറക്കരുത്; ആ ചോരയിലെ മനഃസാക്ഷിയുള്ളവർ കല്ലറയിലെത്തി മാപ്പു പറയണം’സോളർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുരുക്കാൻ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, ഇതിൽ വി.എസ്. അച്യുതാനന്ദന്റെ പങ്ക് ഓർമപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോർമുഖത്തെ എക്കാലത്തെയും പ്രധാന ആയുധമെന്ന് രാഹുൽ കുറിച്ചു. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ്. സ്വാർത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച വിഎസിനു നടക്കാൻ കഴിയാത്തതിനാൽ, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യർ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂർണരൂപം:

സോളർ കേസിന്റെ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതുസമൂഹം കൂടുതൽ തിരിച്ചറിയുന്ന ദിവസങ്ങളാണിത്. ഈ സമയത്ത് ഒരു കാരണവശാലും നമ്മൾ മറന്നു പോകരുതാത്ത ഒരു പേരുണ്ട്; വി.എസ്. അച്യുതാനന്ദൻ. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോർമുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിർക്കുന്ന വ്യക്തിയെ ‘ചോരവറ്റും’വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്.

ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വി.എസ്. അച്യുതാനന്ദൻ. അച്യുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവർ എതിർചേരിയിൽ എന്നല്ല ‌സ്വന്തം ചേരിയിൽ പോലും കുറവാണ്. അച്യുതാനന്ദന്റെ ‘ഹൊറിബിൾ ടങ്ങിന്റെ’ പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാർ വിവാദകാലമായിരുന്നു. ഇന്ന് സൈബർ വെട്ടുക്കിളികളായ പോരാളിമാരുടെ തലതൊട്ടപ്പനായിരുന്നു അച്യുതാനന്ദൻ. നിയമസഭയ്ക്കകത്ത് സ്പീകർക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്യുതാനന്ദന്റെ, ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സിപിഎം വ്യാജ ഐഡികൾ പോലും ഉപയോഗിക്കില്ല.

ഒരാളുടെ രക്തം കുടിക്കാൻ നീട്ടിയും കുറുക്കിയും പിന്നെ വലിച്ചുനീട്ടിയും വ്യംഗ്യം കലർന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയിൽ ആംഗ്യങ്ങൾ കാണിച്ചും അച്യുതാനന്ദൻ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തിൽ മറ്റാരിൽനിന്നും ഉണ്ടായിട്ടില്ല. സ്വാർത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്കു വഴിമാറിയ ഈ കാലത്ത് അച്യുതാനന്ദനു നടക്കാൻ കഴിയാത്തതുകൊണ്ട് ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യർ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ എത്തി മാപ്പ് പറയണം. അസൂയ കൊണ്ടു മാത്രം ഒരു മനുഷ്യനെ അസത്യങ്ങൾ കൊണ്ടു വേട്ടയാടിയതിനു ചെറുതെങ്കിലും ഒരു പരിഹാരമാകട്ടെ.ദീര്‍ഘനാളായി അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്.തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ അരുൺ കുമാറിന്‍റെ വീട്ടിലാണ് വി.എസ് വിശ്രമത്തിൽ കഴിയുന്നത്. 1923 ഒക്ടോബർ 20ന് ജനിച്ച വി.എസിന് ഈ വർഷം 100 വയസ് പൂർത്തിയാകും

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

5 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

20 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

35 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago