തിരുവനന്തപുരം: കാറിൽ യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിന് സസ്പെൻഷൻ. സംഭവത്തിൽ വലിയമല പാെലീസ് അജീഷിനെതിരെ കേസെടുത്തതിനു പിന്നാലെയാണ് സംഘടനാതല നടപടി.
അജീഷിന്റെ പ്രവൃത്തി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി, കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെന്നും പുറത്തിറക്കിയ സസ്പെൻഷൻ നോട്ടീസിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററുമായ പി.എസ് അജീഷ്നാഥ് മദ്യപിച്ച് റോഡിൽ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി തൊളിക്കോട് സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനും കുടുംബവും നൽകിയ പരാതിയിലാണ് കേസെടുത്തത്.
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ അതിക്രമം. പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. സംഭവം വിവാദമായതോടെയാണ് യൂത്ത് കോൺഗ്രസ് നടപടി. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.
ന്യൂഡൽഹി : ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ.…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…