kerala

‘തളരല്ലേ സവാദ്, ഞങ്ങളെല്ലാം ഒപ്പമുണ്ട്’, ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും

കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിൽ പോയിരുന്ന് സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യംകിട്ടി ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലും സ്വീകരണം കിട്ടി. യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സൈബര്‍ പോരാളി ഗ്രൂപ്പിന്റെ അഡ്മിനുമായ ശ്രീദേവ് സോമന്റെ നേതൃത്വത്തിൽ കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് ജയിലിന് മുന്നില്‍ സ്വീകരണം നല്‍ക്കുകയായിരുന്നു.

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും സവാദിനെ സ്വീകരിക്കാന്‍ ആലുവ സബ് ജയിലിനു പുറത്ത് അപ്പോൾ ഉണ്ടായിരുന്നു. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിരുന്നു. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ ഉള്ളത്.

‘തളരരുത്, ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു ഗംഭീര സ്വീകരണം ഒരുക്കിയിരുന്നത്. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പ്രതിയായ സവാദിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജും ആരംഭിച്ചിരുന്നു. ‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ്.. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്ന പേജില്‍ പ്രതിയായ സവാദിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് ഏറെ ഉള്ളത്.

‘ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കാത്തിരിക്കുന്നു കേരളം പൂമുത്തിനെ.. സത്യം പുറത്തു വന്നാല്‍ ഇത് ഒരു സിനിമ ആക്കി ചിത്രീകരിക്കണം.. സത്യം എല്ലാരും അറിയണം!. കൂടെ കാണും അത് ഇനി ആരൊക്കെ എതിര്‍ത്താലും. കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ ഇങ്ങനെ ഒരു വേശ്യയുടെ വാക്കില്‍ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ..’ തുടങ്ങി പരാതിക്കാരിയെ വ്യക്തപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പേജില്‍ കൊടുത്തിരിക്കുന്നത്. ഇത്തരം വെളിപ്പിക്കലിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്ന ഇപ്പോൾ. രൂക്ഷമായ പ്രതിഷേധം പേജിലെ പോസ്റ്റുകൾക്ക് താഴെ നിറയുകയാണ്.

അങ്കമാലിയില്‍ വെച്ചാണ് മെയ് 17ന് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് സവാദില്‍ നിന്നും ദുരനുഭവം ഉണ്ടാവുന്നത്. ദേശീയപാതയില്‍ അത്താണിയിൽ വെച്ചായിരുന്നു സംഭവം. തൃശ്ശൂര്‍ സ്വദേശിനിയായ സിനിമാപ്രവര്‍ത്തക ഷൂട്ടിങ്ങിനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ എറണാകുളത്തേക്ക് പോവുമ്പോൾ, അങ്കമാലിയില്‍ നിന്ന് സവാദ് ഈ ബസില്‍ കയറുകയാണ് ഉണ്ടായത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിൽ സവാദ് ഇരുന്നു. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയുമാണ് ഉണ്ടായത്. തുടർന്ന് സ്വയം ഭോഗം ചെയ്തു. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടുകയാണ് ഉണ്ടായത്.

യുവാവിനെ പടിച്ചു നിർത്താൻ കണ്ടക്ടര്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ ഉണ്ടായിരുന്നു. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ചേർന്ന് സവാദിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും യുവതി വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.. പൊലീസ് തുടർന്ന് കേസെടുത്ത് അറസ്റ്റ് സവാദിനെ ചെയ്യുകയായിരുന്നു.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

13 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

47 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago