തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെ വധഭീഷണിയുണ്ടായതായി പരാതി. ഇതേത്തുടര്‍ന്ന് തങ്കശ്ശേരിയിലെ റിസോര്‍ട്ടുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡാര്‍വിനെതിരെ വിഷ്ണു ഡി.ജി.പിക്ക് പരാതി നല്കി. യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് വിഷ്ണു സുനിലിന് നേരെ ഭീഷണി ഉണ്ടായത്.
യുവജന കമ്മീഷന് അധ്യക്ഷ അനധികൃതമായി റിസോര്‍ട്ടില്‍ താമസിച്ചുവെന്ന് ആരോപിച്ച് വിഷ്ണു ഇ.ഡിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. ചിന്താ താമസിച്ച റിസോര്‍ട്ടില്‍ നിന്നും ബ്രോഷറുകളും മെസ്സേജുകളും വന്നതായി അദ്ദേഹം പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കെതിരെ കുപ്രചാരണം നടത്തി സ്വന്തം ജീവന് അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പ് ഉണ്ടായി.
വധഭീഷണി സന്ദേശം വന്നതിന് പിന്നലെ വിഷ്ണു പോലീസിൽ പരാതിപ്പെടുകയായിരുന്നു. സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കേണ്ടി വന്നത് അമ്മയുടെ ചികിത്സാര്ത്ഥമാണെന്നായിരുന്നു ചിന്തയുടെ പ്രതികരണം. പുറത്ത് പറയുന്ന തരത്തിലുള്ള വാടകയൊന്നും താന്‍ നല്‍കിയിട്ടില്ലെന്നും മാസം 20000 രൂപ മാത്രമാണ് വാടകയായി നല്‍കിയതെന്നുമാണ് ചിന്ത പറഞ്ഞ വിശദീകരണം.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…