kerala

വർക്കല പാപനാശം ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വ​ർ​ക്ക​ല​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. വർക്കല പാപനാശം ബീച്ചിൽ നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു റിയാദ്.

തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വർക്കലയിൽ എത്തിയത്.

അതേസമയം കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ ഡാമിൽ പന്തളം സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. .പന്തളം സ്വദേശി രാജന്‍റെ മകൻ റോജിൻ രാജ്(19) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വിനോദയാത്രയുടെ ഭാഗമായി പേച്ചിപ്പാറ ഡാമിൽ പോയി കുളിക്കാൻ ഇറങ്ങിയതായിരുന്നു കളിയിക്കാവിള സ്വകാര്യ കോളേജ് വിദ്യാർത്ഥിയായിരുന്ന റോജിൻ. ഫിസിയോ തെറാപ്പി വിദ്യാർഥിയായ മലയാളിയാണ് പേച്ചിപ്പാറ ഡാമിൽ മുങ്ങി മരിച്ചത്.

കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് റോജിൻ ഉൾപ്പെട്ട സംഘം പേച്ചിപ്പാറ ഡാമിൽ എത്തുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിൽ ഉണ്ടായിരുന്ന റോജിൻ രാജിനെ കാണാതാകുകയായിരുന്നു. സഹപാഠികളുടെ നിലവിളിയെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പേച്ചിപ്പാറ പോലീസിനെയും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.

അഗ്നിശമനസേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. പ്രദേശവാസികളും അഗ്നിശമനസേനാംഗങ്ങൾക്കും പൊലീസിനുമൊപ്പം തെരച്ചിലിൽ പങ്കാളികളായി. മണിക്കൂറുകൾക്ക് ശേഷം വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago