topnews

ഇല്ലാത്ത ബൈക്കിന്റെ പേരിൽ യുവാവിന് എഐ ക്യാമറയുടെ പിഴ

കൊച്ചി.ഇല്ലാത്ത ബൈക്കിന്റെ പേരില്‍ യുവാവിന് എഐ ക്യാമറയുടെ നോട്ടീസ്. കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവാവിന് അടൂരില്‍ നിന്നാണ് പെറ്റിക്കേസ് നോട്ടീസ് ലഭിച്ചത്. പിന്നീട് പെറ്റി കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.

ഒടുവില്‍ വ്യാജ ബൈക്ക് പോലീസ് പിടിച്ചതോടെയാണ് യുവാവിന് ആശ്വസമായത്. ഓഗസ്റ്റ് 10നാണ് ആദ്യമായി യുവാവിന് പെറ്റിക്കേസ് നോട്ടീസ് ലഭിച്ചത്. കെഎല്‍ 03 ടി 1397 എന്ന നമ്പരിലുള്ള ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതാണ് പിഴ. തുടര്‍ന്ന് ആസിഫ് പത്തനംതിട്ട ആര്‍ടിഒയെ സമീപിച്ചു.

തുടര്‍ന്ന് നടത്തി പരിശോധനില്‍ 2010ല്‍ ആസുഫിന്റെ പേരില്‍ ബൈക്ക് രജിസ്ട്രര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. എന്നാല്‍ ആസിഫ് ഇങ്ങനെ ഒരു ബൈക്ക് വാങ്ങിയിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

20 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

27 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

41 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

56 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago