topnews

അച്ഛന്‍ വഴിയരികില്‍ മരിച്ച് കിടക്കുന്നു, അടുത്തിരുന്ന് കരഞ്ഞ് തളര്‍ന്ന് ഇരട്ട കുരുന്നുകള്‍

കൊച്ചി: വഴിയരികില്‍ പിതാവിന്റെ മൃതദേഹത്തിന് അടുത്തിരുന്ന മൂന്ന് വയസുള്ള ഇരട്ടക്കുട്ടികള്‍ കരഞ്ഞത് മണിക്കൂറുകളോളം. രാത്രിയില്‍ കുട്ടികള്‍ പിതാവിന്റെ മൃതശരീരത്തിന് അഠുത്തിരുന്ന് കരയുകയായിരുന്നു. ഒടുവില്‍ പുലര്‍ച്ചെ അതുവഴി എത്തിയ പത്രവിതരണക്കാരനാണ് ആ ദാരുണ കാഴ്ച ആദ്യമായി കണ്ടത്.

കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെയും ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ലിസിമോളുടെയും ഏകമകന്‍ ജിതിന്‍ ആണ് മരിച്ചത്. 29 വയസായിരുന്നു. പിതാവ് ജോര്‍ജ് വിദേശത്താണ്. മക്കളായ ഇരട്ടക്കുട്ടികള്‍ ഏയ്ഡനും ആമ്പര്‍ലിക്കുമൊപ്പം റിസോര്‍ട്ടിലാണ് ജിതിന്‍ കഴിഞ്ഞത്. മക്കളെയും കൂട്ടി ആറ് ദിവസം മുമ്പാണ് ജിതിന്‍ വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.

ഗോവയില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു ജിതിന്‍. കോവിഡ് പ്രതിസന്ധി കടുത്തതോടെ നാട്ടിലേക്ക് തിരികെ എത്തി. കലൂരീല്‍ സ്വന്തം വീട് ഉണ്ടായിട്ടും കുറച്ചു കാലമായി കാക്കനാടുള്ള വാടക വീട്ടിലായിരുന്നു താമസം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ക്രിസ്റ്റീന ബംഗളൂരുവില്‍ ആയിരുന്നു. കാക്കനാട്ടെ വീട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ജിതിന്‍ താമസം റിസോര്‍ട്ടില്‍ ആക്കിയത്.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കള്‍ക്കൊപ്പം വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാല്‍ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

Karma News Network

Recent Posts

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

10 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

21 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

49 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

49 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

2 hours ago