കുട്ടികളിലെ ഫോൺഉപയോഗത്തിന് മാതാപിതാക്കൾ ശാസിച്ചാൽ പോയി ആത്മഹത്യ ചെയ്യുക. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള്ള വാർത്തകൾ നിത്യ സംഭവമാകുന്നു. കോട്ടയത്താണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകൻ രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞു. ഇത് മാത്രമാണ് അവർ ചെയ്ത ഏക തെറ്റ്.
മാതാപിതാക്കൾ വഴക്കു പറഞ്ഞതോടെ യുവാവ് വീടു വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് കണ്ടെത്തിയത് തീകൊളുത്തി ജീവനൊടുക്കിയ നിലയിലായിരുന്നു. കോട്ടയം പെരുവ ആറാക്കൽ ജോസഫ്– ലൈസാ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്. ഒഇഎൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനാണ് ലിഖിൽ.
ഇന്നലെ പുലർച്ചെ രണ്ടോടെ വീടിന്റെ മുകൾനിലയിലെ മുറിയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിഖിൽ. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയിൽ നിന്നു ഫോൺ പിടിച്ചുവാങ്ങുകയും ഉറങ്ങാൻ പറയുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുകാരോടു വഴക്കിട്ട് ലിഖിൽ രണ്ട് മണിയോടെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
രാവിലെ അഞ്ചോടെയാണ് പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ലിഖിലിനെ കണ്ടെത്തിയത്. എറണാകുളത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം ഇന്ന് 5ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: ജിഞ്ചു ജോസഫ്, ലിനു ജോസഫ്. ലിഖിൽ വീടുവിട്ടു പോയതോടെ വീട്ടുകാർ വെള്ളൂർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…