topnews

കാമുകിയെ ഫോണ്‍ വിളിച്ചതില െൈവരാഗ്യം; യുവാവും സംഘവും കുത്തിയത് ആളുമാറി മറ്റൊരു യുവാവിനെ

കാമുകിയെ ഫോണ്‍ വിളിച്ചതിനുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. സുഹൈല്‍ എന്നയാളുടെ കാമുകിയെ ഹഫീസ് എന്നൊരാള്‍ ഫോണ്‍ വിളിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹഫീസിനെ കൊല്ലാനെത്തിയ സുഹൈലും സംഘവും പക്ഷേ ആളു മാറി കുത്തിയത് ബിലാല്‍ എന്ന മറ്റൊരു യുവാവിനൊിരുന്നു. കരുനാഗപ്പള്ളിയില്‍ ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍വശത്തായിരുന്നു സംഭവം

കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്‌റാം മന്‍സിലില്‍ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാല്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ പോലീസിന്റെ പിടിയിലായി. ഹഫീസ് എന്നൊരാളാണ് യുവതിയെ ഫോണ്‍ ചെയ്തത്. ഹഫീസാണെന്ന് തെറ്റിദ്ധരിച്ചാണ് ബിലാലിനെ സംഘം ആക്രമിച്ചത്.

ബിലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ തിരിച്ചുവരികയായിരുന്നു. ഹഫീസാണെന്നു തെറ്റിദ്ധരിച്ച് അക്രമിസംഘം ബിലാലിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. വലതു തുടയ്ക്കും നെഞ്ചിനും തലയ്ക്കും കുത്തേറ്റ ബിലാല്‍ ബോധരഹിതനായി വീണു. ബിലാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമിസംഘം വാഹനങ്ങളില്‍ സ്ഥലംവിട്ടു.

റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാലിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.

കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അസ്ലം (24), പീടികയില്‍ വീട്ടില്‍ സുഹൈല്‍ (23), മരുതൂര്‍കുളങ്ങര തെക്ക് കോട്ടതറയില്‍ ഹിലാല്‍ (21), കണിയാമ്പറമ്പില്‍ മുഹമ്മദ് ഉനൈസ് (21), മാന്‍നിന്ന വടക്കതില്‍ അല്‍ത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടില്‍ അഖില്‍ (23), തട്ടേത്ത് വീട്ടില്‍ രാഹുല്‍ (28), മരുതൂര്‍കുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടില്‍ അരുണ്‍ (19), കന്നേലില്‍ വീട്ടില്‍ അഖില്‍ (19) എന്നിവരാണ് അറസ്റ്റിലായത്

Karma News Editorial

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

3 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

3 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

4 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

5 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

5 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

6 hours ago