world

കടുവയോടൊപ്പം സെല്‍ഫി എടുക്കാന്‍ യുവാക്കൾ, അലറി അടുത്ത് കടുവ – വീഡിയോ വൈറൽ

വന്യമൃഗങ്ങളോടൊപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വൈറലാക്കാൻ ശ്രമിക്കുന്നവർ നിരവധിയാണ്. അത് പോലെ ഒരു കടുവയോടൊപ്പം ചിത്രങ്ങളെടുക്കാൻ ശ്രമിച്ച ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചങ്ങലയിൽ ബന്ധിച്ചിട്ടുള്ള കടുവയോടൊ പ്പമുള്ള ചിത്രമെടുക്കാനാണ് ചെറുപ്പക്കാർ ശ്രമിച്ചിരിക്കുന്നത്. കടുവക്ക് തൊട്ട് പിന്നിലായിട്ടാണ് ഇവർ ഇരുവരും ഇരിക്കുന്നത്. ഇതിനിടെ കടുവയുടെ പരിശീലകൻ ഒരു വടി കൊണ്ട് കടുവയുടെ ശരീരത്തിൽ തൊടുന്നു. ഇതിൽ അസ്വസ്ഥനാവുന്ന കടുവ പെട്ടെന്ന് തിരിഞ്ഞ് അലറുകയും യുവാക്കൾ ജീവനും കൊണ്ട് ഓടുന്നതുമാണ് വീഡിയോ

കടുവയുടെ അലർച്ച കേട്ടതോടെ ഫോട്ടോ എടുക്കാൻ ഇരുന്ന ഇരുവരും പേടിച്ച് ഇറങ്ങി ഓടി. പുറത്തിറങ്ങിയ ശേഷം ചെറുപ്പക്കാരിൽ ഒരാൾ ജീവൻ രക്ഷിച്ചതിന് മുട്ടുകുത്തിയിരുന്ന് ദൈവത്തിന് നന്ദി പറയുന്നുണ്ട്. രണ്ടാമത്തെ ചെറുപ്പക്കാരൻ നിലവിളിച്ച് പുറത്തേക്കിറങ്ങി. എന്നാൽ ആദ്യമൊന്ന് അലറിയെങ്കിലും ചെറുപ്പക്കാരുടെ ഓട്ടം കണ്ട് മിണ്ടാതെ നിൽക്കുകയാണ് കടുവ. ഇതും വീഡിയോയിൽ കാണാവുന്നതാണ്.

ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇവർക്ക് എന്താണ് പറ്റിയതെന്നായിരിക്കും ആ കടുവ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഏകദേശം 93000 പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടിട്ടുള്ളത്. മുമ്പ് മെക്‌സിക്കോയിലെ ഒരു മൃഗശാലയിൽ കടുവയെ ശുശ്രൂഷിച്ച് കൊണ്ടിരുന്ന വ്യക്തിയെ കടുവ ആക്രമിച്ചതും അന്ന് വാർത്തയായിരുന്നു.

കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൈ പിന്നീട് മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ ഇദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അതിന് വിസമ്മതിച്ചിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരിക്കുന്നത്.

 

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

27 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

44 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

58 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago