ഗാന്ധിഭവന് പുതുവര്‍ഷ സമ്മാനം നല്കി എംഎ യുസഫ് അലി. അമ്മമാര്‍ക്ക് പിന്നാലെ അച്ഛന്മാര്ക്കും ബഹുനില മന്ദിരം ഒരുങ്ങുകയാണ്. 20 കോടി മുതല്‍ മുടക്കിലാണ് മന്ദിരം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തില്‍ 300 പേര്‍ക്ക് താമസിക്കാന്‍ സാധിക്കും. പത്തനാപുരം ഗാന്ധിഭവനിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 1500 പേരാണ് ഇവിടെ താമസിക്കുന്നത്.
കഴിഞ്ഞദിവസം കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ശിലസ്ഥാപനം നടത്തി. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ എംഎ യുസഫ് അലിയാണ് ശിലസ്ഥാപനം നടത്തിയത്. ഗാന്ധിഭവനില്‍ അമ്മമാര്‍ക്ക് താമസിക്കാനായി യുസഫലി നിര്‍മ്മിച്ച് നവല്കിയ മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
20 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് മൂന്ന് നിലകളാണ് ഉണ്ടായിരിക്കുക. ഇതിന് മുകളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന പ്രാര്‍ത്ഥന ഹാളും ഉണ്ടാകും. കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഗാന്ധിഭവനില്‍ എത്തിയ യുസഫ് അലിയെ അമ്മമാര്‍ പുഷ്പങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…