മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. ഇരുവരും വിവാഹിതര്‍ ആകാന്‍ ഒരുങ്ങുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇരുവരും വിവാഹിതര്‍ ആവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. നടി രേഖ രതീഷ് ആണ് ഇരുവരും ഒന്നിക്കാന്‍ കാരണമായത്. പ്രണയ വിവാഹമല്ലെങ്കിലും വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും പ്രണയത്തിലാണ്.
സോഷ്യല്‍ മീഡിയകള്‍ വഴി ഇരുവരും മനോഹരമായ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ യുവ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. മൃദുലയും സ്നേഹ നിമിഷങ്ങള്‍ പങ്കിട്ടിട്ടുണ്ട്. മൃദുല ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍ ഏറെ ശ്രദ്ധേയമാണ്. എന്നേക്കും അതേ പോലെ സ്നേഹിക്കുക എന്നായിരുന്നു മൃദുലയുടെ ക്യാപ്ഷന്‍. അതേസമയം ‘ഞങ്ങള്‍ സ്നേഹിക്കും, വഴക്കിടും, പക്ഷേ എന്നേക്കും ഞങ്ങള്‍ ഒന്നിച്ച് നില്ക്കും’, എന്നായിരുന്നു യുവകൃഷ്ണ നല്കിയ ക്യാപ്ഷന്‍.
അതേസമയം ഇരുവരുടെയും വിവാഹം എന്നാണെന്ന കാര്യത്തില്‍ ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. നേരത്തെ വിവാഹ നിശ്ചയ സമയത്ത് ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാകും എന്നായിരുന്നു മൃദുല വ്യക്തമാക്കിയത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. ബിഗ് സ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മൃദുല ഇന്ന് മിനി സ്ക്രീനില്‍ തിരക്കുള്ള നടിയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ മികച്ച അഭിനയ പ്രകടനമാണ് യുവ കാഴ്ചവയ്ക്കുന്നത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…