മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയിയും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. മൃദ് വ എന്ന പേരില്‍ ഇവര്‍ക്ക് ഒരു യൂട്യൂബ് ചാനലുമുണ്ട്. വിവാഹ സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുലയേയും കുര്‍ത്തിയണിഞ്ഞ് ചിരിച്ച് നില്ക്കുന്ന യുവയേയുമാണ് ചിത്രത്തിലുള്ളത്. കല്യാണ ഫോട്ടോകളില്‍ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക ചിത്രം എന്ന ക്യാപ്ഷനോടെ യുവയാണ് ചിത്രം പങ്കുവെച്ചത്. ഇതിന് സത്യമെന്ന് മൃദുലയും കമന്റ് ചെയ്തു.
പാലക്കാട്ടെ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ വീഡിയോയും മൃദ് വ ചാനലിലൂടെ പങ്കിട്ടിരുന്നു. അമ്മയുടെ സ്ഥലത്തായിരുന്നു വീട് വെച്ചത്. അതിനാല്‍ വീട് പണിയുടെ കാര്യങ്ങളെല്ലാം നോക്കിയത് അമ്മയായിരുന്നു. അമ്മയുടെ സഹോദരങ്ങളാണ് തൊട്ടടുത്ത് താമസിക്കുന്നത്. കൂട്ടുകുടുംബത്തിന്റെ ഫീല്‍ കിട്ടുന്നുണ്ടെന്നും യുവ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മൃദുലയുടെ വീട് പണി പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. സൗകര്യങ്ങളെല്ലാമുള്ള മോഡേണ്‍ വീടാണ് പണിയുന്നത്. അധികം വൈകാതെ തന്നെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്താനാവുമെന്നുള്ള പ്രതീക്ഷയിലാണ്. തിരുവന്തപുരത്തും സ്വന്തമായി മേല്‍വിലാസം ഉണ്ടാവാന്‍ പോവുന്നതിന്റെ സന്തോഷമുണ്ടെന്നും യുവ പറഞ്ഞിരുന്നു.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…