entertainment

വിവാഹശേഷം മൃദുലയെ അഭിനയിക്കാന്‍ വിടുമോ എന്ന് ചോദ്യം, യുവകൃഷ്ണയുടെ മറുപടിക്ക് കയ്യടിച്ച് പ്രേക്ഷകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവകൃഷ്ണയും. ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍. അടുത്തിടെ താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലുമായിരുന്നു. അഭിനയ രംഗത്ത് ഇരുവരും സജീവമാണെങ്കിലും ഒരു സീരിയലില്‍ ഒരുമിച്ച് ഇരുവരും അഭിനയിച്ചിട്ടില്ല.

ഇരുവര്‍ക്കും ഒപ്പം രണ്ട് സീരിയലുകളില്‍ അഭിനയിച്ച രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായി മാറിയത്. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വിവാഹം ചെയ്തൂടേ എന്ന് രേഖ ചോദിച്ചപ്പോള്‍ ആയിരുന്നു തങ്ങള്‍ അതേ കുറിച്ച് ആലോചിച്ചത് എന്ന് യുവയും മൃദുലയും പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന് മുമ്പും ഇരുവരും രേഖ രതീഷിനെ കുറിച്ച് സംസാരിച്ചിരുന്നു.

അടുത്തിടെ ഒരു ഗെയിം ഷോയില്‍ അതിഥിയായി യുവയും മൃദുലയും എത്തിയിരുന്നു. ഷോയ്ക്കിടെ ഇരുവരും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. മൃദുല നേരത്തെ തന്നെ ഗെയിംഷോയില്‍ സജീവമായിരുന്നു. എന്നാല്‍ അഭിനയത്തിന്റെ തിരക്ക് കാരണം ഇടയ്ക്ക് വിട്ടു നിന്നു. അടുത്തിടെയാണ് യുവ ഗെയിംഷോയിലേക്ക് വരുന്നത്. ഷോയ്ക്കിടെ മെന്റലിസവും മാജിക്കും ഗാനാലാപനവും തനിക്ക് വഴങ്ങുമെന്ന് യുവ തെളിയിക്കുകയും ചെയ്തിരുന്നു.

പരിപാടിയില്‍ രണ്ടാളും അതിഥിയായെത്തിയാല്‍ നന്നായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇത്തരത്തിലുള്ള കമന്റുകള്‍ വൈറലായി മാറിയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിക്കാറുണ്ട് അണിയറപ്രവര്‍ത്തകര്‍. ഇരുവരും പരിപാടിയില്‍ എത്തിയതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാട്ടും ഡാന്‍സുമൊക്കെയായി തങ്ങളുടെ വരവ് ഇരുവരും ആഘോഷമാക്കുകയായിരുന്നു. ഇതിനിടെ വിവാഹ ശേഷം മൃദുലയെ അഭിനയിക്കാന്‍ വിടുമോ എന്ന ചോദ്യം യുവ നേരിടേണ്ടി വന്നു. ഈ ചോദ്യത്തിന് യുവ നല്‍കിയ മറുപടിയും ശ്രദ്ധോയമാണ്. മൃദുലയെ താന്‍ തടയില്ല വിവാഹ ശേഷവും മൃദുല അഭിനയ രംഗത്ത് സജീവമായിരിക്കും എന്നായിരുന്നു യുവയുടെ മറുപടി. യുവയുടെ ഈ മറുപടിക്ക് കയ്യടിച്ച് ആരാധകരും രംഗത്തെത്തുന്നുണ്ട്.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

12 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

27 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

47 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago