ഇടുക്കി : വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുമളി ചെക്ക് പോസ്റ്റിൽ വ്യാപക ക്രമക്കേടും അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അധികൃതർ അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ അനധികൃതമായി പണം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്.
ഇത്തരത്തിൽ ഒളിപ്പിച്ചിരുന്ന 8000-ത്തിലധികം രൂപയാണ് കണ്ടെത്തിയത്. ശബരിമല സീസണിൽ തിരക്ക് വർദ്ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകളിൽ വ്യാപക തരത്തിലുള്ള ക്രമക്കേടാണ് നടക്കുന്നത്. ഓൺലൈൻ പെർമിറ്റ് എടുത്ത് വരുന്നവരിൽ നിന്ന് പോലും അനധികൃതമായി പണം കൈപ്പറ്റിയിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ വാഹനത്തിൽ നിന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ 1000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു.
ഈ വാഹനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് വിജിലൻസ് ചെക്ക് പോസ്റ്റിലും ഓഫീസ് സമുച്ചയത്തിലും മിന്നൽ പരിശോധന നടത്തുകയായിരുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…