trending

രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിൻറെ ആവശ്യമില്ല, 2024ഉം ബിജെപി തന്നെ രാജ്യം ഭരിക്കും- പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പാർ മുന്നണി അനാവശ്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യത്ത് ബിജെപിക്ക് ബദൽ ഇല്ല. ഇത്തരമൊരു സഖ്യകക്ഷി സർക്കാരിനെ രാജ്യത്തിന് ആവശ്യമില്ല. സഖ്യസർക്കാർ അധികാരത്തിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് ജനങ്ങൾക്ക് അറിയാമെന്നും മോദി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വിലപ്പെട്ട 30 വർഷമാണ് സഖ്യകക്ഷി സർക്കാരുകൾ കാരണം നഷ്ടമായത്. അഴിമതിയും സ്വജനപക്ഷപാതവുമായി സഖ്യകക്ഷി സർക്കാരിന്റെ കാലത്ത് ഇവിടെയുണ്ടായത്. 2024ലും കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും രാജ്യത്തിന് വേണ്ടി എന്ത് കടുത്ത തീരുമാനം എടുക്കാനും മടിയില്ല. പ്രധാനമന്ത്രി അവകാശപ്പെട്ടു. ജനങ്ങളുടെ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും നൽകുന്ന വാഗ്ദാനങ്ങൾ താൻ നടപ്പാക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ബിജെപി ശക്തി പ്രാപിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ പ‍ഞ്ചായത്ത് തലം മുതൽ ബിജെപി വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. 18 സംസ്ഥാനങ്ങളിൽ ഭരിക്കുന്നത് ബിജെപിയാണ്. ആറിടത്ത് മുഖ്യ പ്രതിപക്ഷം ബിജെപിയാണെന്നും മോദി കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

6 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

38 mins ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

1 hour ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

2 hours ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

2 hours ago