ഏകീകൃത സിവില്‍ കോഡിലേക്ക് ആദ്യ ചുവട്വെച്ച് രാജ്യം. പുതിയ പാര്‍ലമെന്റിലെ പ്രഥമ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കാനാണു നീക്കം. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാല്‍ രാജ്യസഭയിലും ബില്‍ പാസാകാനുള്ള വോട്ടിന്റെ പ്രശ്നമുണ്ടാവില്ല.
ലോ കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരമാണു നടപടികള്‍ കേന്ദ്രം വേഗത്തിലാക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള നടപടിക്ക് കാത്തുനില്‍ക്കാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിനായുള്ള നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ മുന്നോട്ടുപോകുന്നത് ഉത്തരാഖണ്ഡാണ്. നിയമം നടപ്പാക്കുന്നതോടെയുള്ള പ്രതിഷേധങ്ങള്‍ ഏതു വിധേനയാകുമെന്ന് കണക്ക് കൂട്ടാനാണ് സംസ്ഥാനങ്ങളില്‍ പെട്ടന്ന് നിയമ നിര്‍മാണം നടത്തുന്നത്.
സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന പി.ദേശായിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതി പല തലങ്ങളില്‍ ചര്‍ച്ച നടത്തി വരുന്നു. ഡല്‍ഹിയില്‍ ഈ സമിതി ദേശീയ തലസ്ഥാന മേഖലയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡുകാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇനി നടപ്പാക്കാനുള്ള പ്രധാന തീരുമാനം ഏകീകൃത സിവില്‍ കോഡ് മാത്രമാണ്. ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് തന്നെ ഏകീകൃത സിവില്‍ കോഡിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…