topnews

പൊതുമേഖലാ സ്ഥാപനത്തില്‍ വിരമിച്ച ഉദ്യോഗസ്ഥന് 10 വര്‍ഷമായി താല്‍ക്കാലിക ജോലി

തൃശൂര്‍. പൊതുമേഖലാ സ്ഥാപനമായ ഹാന്‍ടെക്‌സില്‍ ഡിപ്പോ മാനേജരായി വിരമിച്ചയാള്‍ പത്താം വര്‍ഷവും താല്‍ക്കാലിക ജീവനക്കാരനായി ജോലി തുടരുന്നു. ഗുരുവായൂരിലെ ഹാന്‍ടെക്‌സ് വില്‍പനശാലയിലാണ് പാര്‍ട്ടി ബന്ധു ആജീവനാന്ത ജോലി തുടരുന്നത്. ഹാന്‍ടെക്‌സിലെ നിയമനങ്ങളുടെ ചുമതല രണ്ടു പതിറ്റാണ്ടിലേറെയായി പിഎസ്‌സിക്കു കീഴിലാണ്.

എന്നാല്‍ ഇദ്ദേഹത്തിന്റെ ഒഴിവിലേക്കു മാത്രം 10 വര്‍ഷമായി നിയമനം നടന്നിട്ടില്ല. അതേസമയം ആള്‍ക്ഷാമം കാരണമാണ് താല്‍ക്കാലിക ജീവനക്കാരന്‍ തുടരുന്നതെന്നും പകരം നിയമനം വൈകാതെ നടക്കുമെന്നു കരുതുന്നുവെന്നും ഹാന്‍ടെക്‌സ് റീജനല്‍ മാനേജര്‍ പ്രതികരിച്ചു. ജോലിയില്‍ നിന്നു വിരമിച്ചവര്‍ക്കു താല്‍ക്കാലിക തസ്തികയില്‍ തുടര്‍ നിയമനം നല്‍കുന്ന പതിവ് ഹാന്‍ടെക്‌സിലില്ല.

ഗുരുവായൂരിലെ ഡിപ്പോ മാനേജര്‍ 2012ല്‍ വിരമിച്ചപ്പോള്‍ താല്‍ക്കാലിക ജീവനക്കാരനായി തുടര്‍ നിയമനം ലഭിച്ചു. ദിവസവും 500 രൂപയാണു വേതനം. ഹാന്‍ടെക്‌സ് ഷോറൂമിനു സമീപത്തായി ഇദ്ദേഹത്തിനു സ്വന്തമായി മറ്റൊരു വസ്ത്രവ്യാപാര ശാലയുണ്ടെന്നും പരാതിയുണ്ട്. ഹാന്‍ടെക്‌സിന്റെ റീജനല്‍ ഓഫിസിനു കീഴിലെ മറ്റൊരു യൂണിറ്റിലും ഒരാള്‍ക്കു പോലും സമാന രീതിയില്‍ ജോലി തരപ്പെടുത്താനായിട്ടില്ല.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago