health

കേരളത്തില്‍ 11കോവിഡ് മരണം, 3,376 പേര്‍ക്ക് കൂടി രോഗ ബാധ.

തിരുവനന്തപുരം/ കേരളത്തില്‍ ശനിയാഴ്ചയും കൊവിഡ് രോഗികള്‍ മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 11 കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതം കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും പാലക്കാട് ഒരു മരണവും സ്ഥിരീകരിച്ചു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 3,376 കൊവിഡ് കേസുകളില്‍ കൂടുതല്‍ കേസും എറണാകുളത്താണ്. 838 കേസുകള്‍ എറണാകുളത്തും 717 കേസുകള്‍ തിരുവനന്തപുരത്തും സ്ഥിരീകരിക്കുകയായിരുന്നു.

കോട്ടയത്ത് 399 കേസുകള്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. അതിനിടെ ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ 7 കൊവിഡ് മരണമായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 3253 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകളില്‍ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ശനിയാഴ്ച 13,216 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 23 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. രാജ്യത്ത് മൂന്ന് മാസത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. മരണ സംഖ്യയിലും വര്‍ധനവ് റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു.

പ്രതിദിന രോഗബാധിതരില്‍ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വാർത്താകുറിപ്പിൽ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്. അവിടെ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Karma News Network

Recent Posts

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

18 mins ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

47 mins ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

1 hour ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

1 hour ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 hours ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

2 hours ago