topnews

പത്തനംതിട്ടയില്‍ നിന്നും അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ; അന്വേഷണം നടത്താനൊരുങ്ങി പോലീസ്

പത്തനംതിട്ട. ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുവാന്‍ പോലീസ് തീരുമാനിച്ചു. 2017 മുതല്‍ 12 സ്ത്രീകളെയാണ് ജില്ലയില്‍ നിന്ന് കാണാതായത്. തിരോധാനങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും തിരോധാനക്കേസുകളില്‍ പുനരന്വേഷണം നടത്തുന്നത്. 12 കേസുകളും വിശദമായി അന്വേഷിക്കുവനാണ് തീരുമാനം.

അഞ്ച് വര്‍ഷത്തിനിടെ കൊച്ചിയില്‍ നിന്നും പതിമൂന്ന് സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഇതിലും പോലീസ് വിശദമായ അന്വേഷണം നടത്തു. നരബലി നടന്ന ഇലന്തൂര്‍ ഉള്‍പ്പെടുന്ന ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം മൂന്ന് സ്ത്രീകളെയാണ് കാണാതായത്. ഇതില്‍ ഒരു സ്ത്രിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇലന്തൂരിലെ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്ക് വൈദ്യനായ ഭഗവല്‍ സിംഗിന്റെ കുടുംബവുമായി രണ്ട് വര്‍ഷത്തെ ബന്ധമുണ്ട്. സമാനരീതിയില്‍ ഷാഫി മുമ്പും സ്ത്രീകളെ ഇവിടേക്ക് എത്തിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഇരട്ട നരബലി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികൾ.

പ്രധാന പ്രതികളിലൊരാളായ ഭഗവൽസിംഗ് കടുത്ത അന്ധവിശ്വാസിയായത് ലൈലയുമായുളള വിവാഹ ശേഷമെന്ന് ലൈലയുടെ സഹോദരൻ. അമ്മ മരിച്ച ശേഷം രണ്ട് വർഷമായി ഞാൻ ലൈലയുമായി സംസാരിച്ചിട്ടില്ല.അമ്മയുടെ മരണത്തിന് പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾ നടക്കുമെന്നും ഇതിന് വീട്ടിൽ പൂജ ചെയ്യണമെന്നും ലൈല പറഞ്ഞിരുന്നു. പറ്റില്ലെന്ന് ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു ദിവസം ലൈലയും ഭഗവൽസിംഗും വീട്ടിലെത്തി പൂജ നടത്തി. ഇതിൽ തർക്കങ്ങളുണ്ടായതോടെ പിന്നീട് അവരുടെ വീട്ടിലേക്ക് പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

16 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

17 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

42 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

47 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago