kerala

കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണവേട്ട

കണ്ണൂർ : കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 73.56 ലക്ഷം രൂപ വില വരുന്ന 1212 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ അളഗേശ്വര രാജേന്ദ്രനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്. കഴിഞ്ഞദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റിഷാദിൽ നിന്നാണ് സ്വർണം കസ്റ്റംസ് പിടികൂടിയത്. അതേസമയം, ഒക്ടോബർ 24ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ടോയ്ലറ്റിൽ നിന്ന് 2.15 കോടി രൂപയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) 3.461 കിലോ സ്വർണം കണ്ടെടുത്തത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡി ആർ ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്വർണം കണ്ടെടുക്കുകയായിരുന്നു. സ്വർണബിസ്‌കറ്റുകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സ്വർണമിശ്രിതവുമാണ് ഒളിപ്പിച്ചിരുന്നത്. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങൾ ഡി ആർ ഐ ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും.

വിമാനത്തിൽ കയറിയ ശേഷം ടോയ്ലറ്റിൽ കയറുന്നുവെന്ന വ്യാജേന കയറി സ്വർണം ഒളിപ്പിക്കുകയും പിന്നീട് വിമാനം ശുചീകരിക്കാനെത്തുന്നവരെ ഉപയോഗപ്പെടുത്തി പുറത്തുകടത്തുന്ന സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കമായിരിക്കാം ഇതെന്നാണ് സൂചന.

അതേസമയം, കഴിഞ്ഞ ആഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 43 ലക്ഷംരൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ യൂസഫാണ് പിടിയിലായത്. 959 ഗ്രാം സ്വർണം മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്‌.

karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago