കോതമംഗലം: മുത്തച്ഛനെയും ചെറുമകനെയും കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി 78കാരനായ ജോര്‍ജ്, ചെറുമകന് 13കാരന് ജെറിന് എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തില്‍ പുല്ലിന് മരുന്ന് തളിക്കാനായി ഇരുവരും വ്യാഴാഴ്ച രാവിലെ പോയതായിരുന്നു. ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. തിരച്ചിലിനിടയില്‍ കുളക്കരയില്‍ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തുകയും കുളത്തില്‍ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു
പാടത്തിനോട് ചേര്‍ന്നുള്ള എട്ട് അടി താഴ്ചയുള്ള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ നിറയെ ചെളി ഉണ്ടായിരുന്നു. ജെറിന് കുളത്തില്‍ വീഴുന്നത് കണ്ട് ജോര്‍ജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും ചെളിയില്‍ അകപ്പെട്ടതാതാകാമെന്നാണ് പ്രാഥമിക നിഗമനം. ജെറിന് – പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശൂപത്രി മോര്‍ച്ചറിയില്‍.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…