Categories: nationalPolitics

ദില്ലി തൂത്തുവാരാന്‍ ബിജെപി, ആപ്പ് പിളരുന്നു, 14 എം.എല്‍.എമാര്‍ ബിജെപിയിലേക്ക്

ഡല്‍ഹിയില്‍ ബി ജെ പി ക്ക് സംപൂര്‍ണ വിജയം. ബോണസ്സായി 14 എം എല്‍ എ മാരും. മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായി വിജയ് ഗോയല്‍ പ്രഖ്യാപനം നടത്തി ബി ജെ പി വിരുദ്ധരെ ഞെട്ടിച്ചു.

14 പേര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നും മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി വിജയ് ഗോയല്‍ പ്രഖ്യാപിച്ചു. നേതൃത്വവുമായി കടുത്ത അതൃപ്തിയുള്ള നേതാക്കളാണ് പാര്‍ട്ടി വിടുന്നതെന്നാണ് കാരണം. കഴിഞ്ഞ ദിവസം ചില എം എല്‍ എ മാര്‍ പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ സ്വന്തം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കെജ്രിവാള്‍ കുറെ ദിവസം പുറത്തിറങ്ങിയിരുന്നില്ല എന്ന് ഒരു വിമത നേതാവ് ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ കോണ്‍ഗ്രസ്-ആംദ്മി പാര്‍ട്ടികള്‍ സഖ്യത്തിലെത്താന്‍ ശ്രമം നടന്നിരുന്നു. തുടക്കത്തില്‍ അത് ദില്ലിയില്‍ ബിജെപി നേരിടാന്‍ പോകുന്ന കനത്ത വെല്ലുവിളി ആയാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ധാരാളം ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യത്തിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. ഇതോടെ ദില്ലിയില്‍ ബിജെപിയുടെ ജയസാധ്യത ഉറപ്പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

സഖ്യ സാധ്യത വഴി മുട്ടിയതോടെ 14 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഇനി ആം ആത്മി പാര്‍ട്ടി എന്ന് പറഞ്ഞു ഡല്‍ഹിയില്‍ നടന്നിട്ടു കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. ബിജെപി മുഖ്യ ശത്രുവാണെന്നു പറഞ്ഞാണ് കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ കെജ്രിവാള്‍ ശ്രമം നടത്തിയത്. എന്നാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുന്നത് ബി ജെ പി യുമായുള്ള സഖ്യമാകുമെന്നാണ് പാര്‍ട്ടിയിലെ വലിയ വിഭാഗവും ചിന്തിക്കുന്നത്. ബി ജെ പി യുമായി ചേര്‍ന്ന് നിന്നാല്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ വീണ്ടും ഡല്‍ഹി ഭരിക്കാന്‍ ആപ് നു കഴിയുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പവറും ലഭിക്കുകയും ചെയ്യും. എന്നാലിപ്പോള്‍ പേരിനു മാത്രമാണ് ഒരു സര്‍ക്കാര്‍ ആപിനുള്ളത്. യദാര്‍ത്ഥ ഭരണം ഇപ്പോഴും ബി ജെ പി യുടെ കരങ്ങളിലാണ്. ബിജെപിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്തുകയെന്ന ഒറ്റലക്ഷ്യത്തിന് പുറത്താണ് ബദ്ധവൈരികളായ ആംആദ്മിയുമായി കോണ്‍ഗ്രസ് ദില്ലിയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ചത്. മറ്റുള്ളവര്‍ അപ്പോഴും എതിര്‍ത്തിരുന്നു. രാഹുല്‍ ഗാന്ധിയുമായി സഹകരിച്ചു മുന്നോട്ടു പോയാല്‍ തങ്ങളും പെട്ട് പോകും എന്നാണു ആപ്പിലെ ഒരു വിഭാഗം പറയുന്നത്.

സീറ്റു തര്‍ക്കമാണ് രാഹുല്‍ കെജ്രിവാള്‍ വിവാഹം നടക്കാതിരുന്നത്. ദില്ലിയില്‍ മൂന്ന് സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട് . എന്നാല്‍ രണ്ട് സീറ്റ് മാത്രമേ നല്‍കുള്ളൂവെന്ന് എഎപി നിലപാടെടുത്തതോടെ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതോടെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ അന്തിമ ചര്‍ച്ചയില്‍ പോലും ഒരു തിരുമാനത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ സഖ്യചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും സ്വന്തം നിലയ്ക്ക് അവരവര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ അതൃപ്തിയുമായി നിരവധി നേതാക്കള്‍ ഇരുപാര്‍ട്ടിയിലും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇതിനിടെ ആണ് 14 എംഎല്‍എമാര്‍ ബിജെപിയില്‍ ഉടന്‍ എത്തുമെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.

Karma News Editorial

Recent Posts

വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ്…

12 mins ago

മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ…

42 mins ago

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ, കരിക്കുലം തയ്യാറാക്കി കഴിഞ്ഞു: ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

59 mins ago

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന്…

1 hour ago

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

2 hours ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരിയായ അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

2 hours ago