topnews

പത്ത് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ, പൊതുഗതാഗതത്തിന് തടസമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. പൊതുഗതാഗതം തടയില്ല. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

നിരോധനാജ്ഞ പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. തലസ്ഥാനത്താകെ ആൾക്കൂട്ടത്തിന് വിലക്കുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ടെയ്മെന്റ് സോണിൽ അകത്തും പുറത്തും പരിപാടികൾക്ക് അഞ്ച് പേർ മാത്രമേ പങ്കെടുക്കാവൂ. കണ്ടെയ്മെന്റ് സോണിൽ വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലും 20 പേർ മാത്രമേ പാടോള്ളൂ. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ മതചടങ്ങുകളിൽ 20 പേർക്ക് മാത്രമേ അനുവാദമുള്ളൂ. പൊതുപരീക്ഷകൾക്ക് മറ്റമില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കും. കടകൾക്ക് മുന്നിൽ അഞ്ച പേരിൽ കൂടുതൽ പാടില്ല. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ കല്യാണത്തിന് 50 പേർ ആകാം.

എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. വിവാഹ ചടങ്ങിൽ അമ്പതും, മരണാനന്തര ചടങ്ങുകളിൽ ഇരുപതും പേർക്ക് പങ്കെടുക്കാം. സർക്കാർ പരിപാടികൾ, മതപരമായതോ രാഷ്ട്രീയ പാർട്ടികളുടെയോ പരിപാടികൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പാടില്ല. ബസ് സ്റ്റാൻഡ് മാർക്കറ്റ് ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ അ‌ഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല. മാർക്കറ്റുകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾക്ക് മാത്രം അനുമതി. ജനങ്ങൾ കൂട്ടം കൂടുന്ന മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൃത്യമായി ഇടവേളകളിൽ ശുചീകരിക്കാനും കളക്ടർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

കോട്ടയത്തും നിരോധനാജ്ഞ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. വിവാഹങ്ങളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. ശവസംസ്കാരത്തിനു 20 പേർക്ക് പങ്കെടുക്കാം. സർക്കാരിൻറെ ഉൾപ്പെടെ പൊതുപരിപാടികൾക്ക് 20 പേർക്ക് പ്രവേശനം. രാഷ്ട്രീയ പാർട്ടികളുടെയും മതപരമായ ഒത്തുചേരലുകൾക്കും 20 പേർക്ക് ഒന്നിക്കാം. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ല എങ്കിൽ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

9 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

10 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

41 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

58 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago