world

കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നു, 28 ദിവസത്തിനിടെ 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോ​ഗ്യ സംഘടന

ലോകാരോഗ്യസംഘടനയുടെ പുതിയ കോവിഡ് കണക്കുകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2500 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതൽ ആഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നിട്ടുണ്ട്. മരണനിരക്ക് 57 ശതമാനം കുറഞ്ഞു.

പല രാജ്യങ്ങളിലും കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ കോവിഡ് രോഗികളുടെ എണ്ണം കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവിധ രാജ്യങ്ങൾ കൃത്യമായി കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നവും നിലനിൽക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദം ഇറിസ് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി രോഗപ്രതിരോധത്തിനുള്ള ദേശീയ സാ​ങ്കേതിക ഉപദേശക സമിതി അംഗം ഡോ.എൻ.കെ അറോറ പറഞ്ഞു. ജൂലൈയില കോവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള കാരണം ഒമി​ക്രോണിന്റെ ഈ ഉപവകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago