topnews

പേസ്റ്റിന് പകരം അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു, 17കാരിക്ക് ദാരുണാന്ത്യം

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കലര്‍ന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച 17കാരിക്ക് ദാരുണാന്ത്യം. ശ്രവ്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മംഗളൂരു സുള്യയിലെ മര്‍കഞ്ച ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോളജിന് അവധി നല്‍കിയതോടെ വീട്ടിലായിരുന്നു. ഫെബ്രുവരി 14നാണ് സംഭവം.

ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ശ്രവ്യ പല്ലുതേക്കാനായി ടൂത്ത് പേസ്റ്റിന് പകരം ബ്രഷില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടുകയായിരുന്നു. എന്നാല്‍ അബന്ധം മനസിലാക്കിയ ശ്രവ്യ ഉടന്‍ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകി. പെണ്‍കുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്ക് അടുത്തിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവുമുണ്ടായിരുന്നു.

മുറി ഇരുട്ടായതിനാല്‍ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേച്ചു. അബദ്ധം മനസിലായതോടെ പെട്ടെന്ന് വായ കഴുകി. പിറ്റേന്ന് സുഖമായെന്ന് വിചാരിച്ചെങ്കിലും 17ന് ശ്രവ്യയ്ക്ക് വയറു വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രവ്യ.

നേരത്തെയും ശ്രവ്യയെപ്പോലെ എലിവിഷം പേസ്റ്റ് കാരണം ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2020 ജൂണില്‍, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഡെന്‍ഡുലൂര്‍ സോണിലെ ഗലയഗുഡെമില്‍ മൗനിക എന്ന ഗര്‍ഭിണി മരിച്ചിരുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും സമാനമായ മറ്റ് മൂന്ന് സംഭവങ്ങള്‍ ഉണ്ടായി. പശ്ചിമ ബംഗാളിലും തെലങ്കാനയിലും സമാനമായ സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടായിട്ടുണ്ട്.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

13 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

41 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

45 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

48 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago