topnews

ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി മരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ-ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഷിബില ഷെറിനെ വീട്ടുകാർ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് പിതാവും സുഹൃത്തും മദ്യപിക്കുന്നത് ഷിബില ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് പിതാവ് വഴക്ക് പറഞ്ഞതായി പറയുന്നു. ഇതിന് പിന്നാലെയാണ് ഷിബില ജീവനൊടുക്കാൻ ശ്രമിച്ചത്.

ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ഷിബില ഷെറിൻ. മുഹമ്മദ് ഷിബിൽ സഹോദരനാണ്.

Karma News Network

Recent Posts

സിബിഎസ്ഇ പ്ലസ്ടു ഫലം എത്തി, 86.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…

7 mins ago

പ്രണയം പശ്ചാത്തലമാക്കി പരസ്യം, പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കോളജ് മാനേജ്‌മെന്റ്

വിവാദ അഡ‍്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും…

31 mins ago

വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നെന്ന് കമന്റ്, ഒടുവിൽ മാപ്പ്

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കിൽ കമെന്റ് ചെയ്തു. ഉഷാ…

34 mins ago

നവവധുവിന് ഭർത്താവിന്റെ മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ച, പരാതി നൽകി വീട്ടുകാർ

കോഴിക്കോട് : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ ഭാര്യയുടെ മുഖത്തടിച്ച് യുവാവ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.…

57 mins ago

ട്രെയിനില്‍ വീണ്ടും അക്രമം, ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്.…

1 hour ago

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം, പൊട്ടിയത് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : ചക്കരയ്ക്കൽ ബാവോട് ഐസ് ക്രീം ബോംബുകൾ പൊട്ടി സ്ഫോടനം. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ്…

1 hour ago