തൃശൂർ∙ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അടാട്ടിലാണ് സംഭവം. മാടശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായവിരിച്ച് അതിൽ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്.
അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുൻപാണ് നാട്ടിലെത്തിയത്. പുതുതായി നിർമിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.
റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…
തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ…
രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…
മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…
തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…