ഏലപ്പാറ : ആശുപത്രിയിൽ ചികിത്സ തേടി എത്തിയയാൾ ഡോക്ടറെ ചവിട്ടി വീഴ്ത്തിയതായി പരാതി. ഡോക്ടറെ ആക്രമിച്ചത് കൂടാതെ നഴ്സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ് (53), നഴ്സ് അലോൻസിയ (27) എന്നിവർക്കാണ് മർദ്ദനമേറ്റത്.
കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞാണ് ആൾ ആശുപത്രിയിലെത്തിയത്. പരിശോധിച്ചപ്പോൾ എക്സ് റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ഇവിടില്ലെന്നും ഡോക്ടർ പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു ഇയാൾ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. എക്സ് റേ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ഇയാൾ പുറത്തു പോയി.
അൽപനേരം കഴിഞ്ഞ് ഡോക്ടറുടെ ക്യാബിനിൽ തിരിച്ചെത്തിയ ഇയാൾ ക്യാബിൻ അടച്ചിട്ട ശേഷം ഡോക്ടറെ അസഭ്യം പറഞ്ഞു. ക്യാബിനിൽ എത്തിയ നേഴ്സിന്റെ മുഖത്ത് അടിച്ചുവെന്നും തടയാൻ ശ്രമിച്ച ഡോക്ടറെ ചവിട്ടിയെന്നുമാണ് പരാതി. ഇരുവരും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…