entertainment

‘ഈ പീറ ചെക്കനൊക്കെ തോളിൽ കൈ ഇടാൻ എന്തിനു നിന്നു കൊടുക്കണം, ഷാരൂഖ് ഖാൻ ആയിരുന്നെങ്കിൽ ഒന്നെടുത്തോളാൻ പറഞ്ഞേനെ’

തെന്നിൻഡ്യൻ സിനിമകളിൽ സൂപ്പർ നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന അപർണ ബാലമുരളി ഒരു സെക്കന്റ് ക്ലാസ്സ്‌ യാത്ര എന്ന ചിത്രത്തിലൂടെ ആണ് അഭിനയലോകത്തേക്ക് എത്തുന്നത്. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഫഹദിന്റെ നായികാവേഷം ചെയ്തുകൊണ്ട് ആയിരുന്നു മലയാള സിനിമയിൽ അപർണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രവും ‘ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഇല്ലല്ലേ’ എന്ന ഡയലോഗും കൊണ്ട് അപർണ ബാലമുരളി കേരളക്കരയിൽ ഒരു ഓളം തന്നെ സൃഷ്ടിക്കുകയുണ്ടായി.

സൂര്യ നായകനായ സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020 ലെ ദേശീയ അവാർഡും അപർണയ്ക്ക് ലഭിച്ചു. നായിക എന്ന നിലയിലും ഗായിക എന്ന നിലയിലും അപർണ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എവിടെയാണെങ്കിലും ആരോട് ആണെങ്കിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും അപർണ കാണിക്കാറില്ല. ബിഹൈൻഡ്‌ വുഡ്‌സ് മലയാളത്തിനു അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചിലകാര്യങ്ങൾ ഇതിനകം വൈറലായിരുന്നു. ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചും ലോ കോളേജിൽ സിനിമ പ്രൊമോഷന് വേണ്ടി എത്തിയ സമയത്ത് ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും വീണ്ടും തുറന്നു പറച്ചിൽ നടത്തിയ അപർണയുടെ വെളിപ്പെടുത്തലുകൾക്ക് താഴെ വന്നിരിക്കുന്ന കമെന്റുകളാണ് ഇപ്പോൾ എവിടെയും ചർച്ച.

‘എന്നെ വലിച്ചു, നിർബന്ധിച്ചു ചെയറിൽ നിന്നും എഴുന്നേൽപ്പിച്ച് വളരെ അഗ്രസീവ് ആയി ചോദിക്കുക പോലും ചെയ്യാതെ തോളത്ത് കൈ ഇട്ടു. അതും ലോ കോളേജിൽ നിന്നും വരുന്ന ഒരാൾ. അങ്ങിനെ ഒരാളെ ഞാൻ എന്തിനു എന്റർടൈൻ ചെയ്യണം. അതിന്റെ ലോജിക്ക് എനിക്ക് മനസിലാവുന്നില്ല. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ് അല്ലെങ്കിൽ സ്ത്രീയാണ്. അതിൽ ആൺ പെൺ വെത്യാസം ഒന്നും ഇല്ല. എന്നെ എന്നല്ല ഒരാളോടും ആ ലിബർട്ടി എടുക്കരുത്. അതിന് സ്റ്റാർഡം ഇല്ല, ജൻഡർ ഇല്ല മറ്റൊന്നും ഇല്ല. നമ്മുടെ ബോഡി നമ്മുടെ പ്രൈവസി ആണ്. എനിക്ക് അറിയാത്ത ആര് എന്റെ ശരീരത്തിൽ തൊട്ടാലും ഞാൻ അൺകംഫർട്ടബിൾ ആകും. ഞാൻ പ്രതികരിക്കും. അത് തർക്കം ഇല്ലാത്ത വിഷയം ആണ്. അത് ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും അങ്ങിനെ തന്നെ ചെയ്യണം’ – അപർണ പറഞ്ഞിരിക്കുന്നു.

അപർണയുടെ ഈ വീഡിയോക്ക് കീഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആ പയ്യൻ ഒന്ന് ഷോ കാണിക്കാൻ നോക്കിയതാണ് പെട്ടു പോയി എന്നാണ് കൂടുതൽ പേരും പറഞ്ഞിരിക്കുന്നത്. ലേഡീസ് ആണെങ്കിലും പരിചയം ഇല്ലാത്ത മറ്റൊരു സ്ത്രീയെ കണ്ടാൽ പ്രത്യേകിച്ചും ഒരു സെലിബ്രിറ്റിയെ കണ്ടാൽ പോലും നോർമലി തോളിൽ കൈ ഇടാൻ പോകില്ല എന്നൊക്കെ അഭിപ്രായം പറഞ്ഞുകൊണ്ട് ചിലർ അപർണയെ അഭിനന്ദിക്കുകായും സപ്പോർട്ട് ചെയ്യുന്നുമുണ്ട്.

മോശമായ കമന്റുകൾ ഇട്ട് താരത്തിനെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ട് ചിലർ. ‘ഷാരൂഖ് ഖാൻ ആയിരുന്നെങ്കിൽ ഒന്നെടുത്തോളാൻ പറഞ്ഞേനെ, അയാൾ ഒരു വലിയ സെലിബ്രിറ്റി അല്ലെ, ഈ പീറ ചെക്കനൊക്കെ തോളിൽ കൈ ഇടാൻ എന്തിനു നിന്നു കൊടുക്കണം’ എന്നാണ് കൂട്ടത്തിൽ ഒരാൾ അപർണയോട് ചോദിക്കുന്നത്. ഈ മോശം കമന്റുകൾക്ക് എതിരെ ശക്തമായി തന്നെ അപർണയുടെ ആരാധകർ പ്രതികരിച്ചിട്ടുമുണ്ട്.

Karma News Network

Recent Posts

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

6 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

17 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

45 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

45 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

1 hour ago