kerala

കേന്ദ്രം അനുവദിച്ച 203 അങ്കണവാടികള്‍ വേണ്ടെന്നുവെച്ച് സംസ്ഥാനസർക്കാർ

കൊച്ചി: കേന്ദ്രസർക്കാർ സംസ്ഥാനത്ത് അനുവദിച്ച 203 അങ്കണവാടികള്‍ വേണ്ടെന്നുവെച്ച് സർക്കാർ.
‘ആവശ്യാനുസരണം അങ്കണവാടി’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടികള്‍ അനുവദിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം പണം സർക്കാരിനു മാത്രമായി കണ്ടെത്താനാവില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് നൽകുന്ന വിശദീകരണം. അങ്കണവാടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ 203 അങ്കണവാടികളും സറണ്ടർ ചെയ്തു.

ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും അങ്കണവാടികൾ അനുവദിക്കാൻ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം അങ്കണവാടികൾക്ക് അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ പുതിയ അങ്കണവാടികൾ തുടങ്ങുന്നത്‌ പരിഗണിക്കാൻ സാധിക്കില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് പറയുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം അറിയിക്കാൻ ശിശുവികസന പദ്ധതി ഓഫീസർമാരെ ചുമതലപ്പെടുത്തി. അങ്കണവാടികൾ തുടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാവില്ലെങ്കിൽ പ്രവർത്തനരഹിതമോ ആവശ്യമില്ലാത്തതോ ആയ അങ്കണവാടികളുണ്ടെ ങ്കിൽ പുനർ വിന്യസിക്കണമെന്നാ

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

4 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

29 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

48 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago