കുറ്റിപ്പുറം: നഗ്ന ചിത്രങ്ങള്‍ വാട്സാപ്പിലൂടെ കൈമാറാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ പഴഞ്ചിര അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം എന്ന 21കാരനെയാണ് കുറ്റിപ്പുറം ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലേയില്‍ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വാട്സാപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയയ്ക്കുകയും ചെയ്തു.
ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും പ്രതി ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ വീട്ടുകാര്‍ വിശദമായി തിരക്കിയപ്പോഴാണ് കാരണം മനസ്സിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍ മധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അലക്സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…
മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…
ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…
തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…