നഗ്നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചു, സ്വന്തം നഗ്ന ചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയച്ചും കൊടുത്തു, 21കാരന്‍ അറസ്റ്റില്‍

കുറ്റിപ്പുറം: നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ പഴഞ്ചിര അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം എന്ന 21കാരനെയാണ് കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും പ്രതി ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ വീട്ടുകാര്‍ വിശദമായി തിരക്കിയപ്പോഴാണ് കാരണം മനസ്സിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ മധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അലക്‌സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.