സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 41 ഗർഭിണികൾ മരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയെ രേഖാമൂലം അറിയിച്ചു. കൊവിഡ് ബാധിച്ച 149 പേർ ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 341 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 29,355 ആയത്.
കൊവിഡ് ബാധിച്ച വ്യക്തി കോവിഷീൽഡ് ഒന്നോ രണ്ടോ ഡോസ് എടുത്താലും ഉയർന്ന പ്രതിരോധ ശേഷി കണ്ടുവരുന്നു.കൊവിഡ് വന്നവർ ഒരു ഡോസ് വാക്സിൻ മാത്രം എടുത്താൽ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കുമെന്ന പഠനങ്ങളില്ലെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…