national

ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി 50 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ സൃഷ്ടിക്കും – നരേന്ദ്ര മോദി

ന്യൂ ഡൽഹി . ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി 50 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ടൂറിസം വ്യവസായം പ്രയോജനപ്പെടുത്തണമെന്നും, അത്തരം ലക്ഷ്യസ്ഥാനങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു

രാജ്യത്തെ വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്നതിന് വിശാലമായ ചിന്താഗതിയും ദീർഘകാല ആസൂത്രണവും ആവശ്യമാണ്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്റെ ഭാഗമായി ബജറ്റിന് മുന്നോടിയായി നടത്തിയ വെബ്ബിനാറിൽ ‘ടൂറിസം മിഷന്റെ വികസനം’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയിൽ ടുറിസം സാധ്യത വളരെ വലുതാണ്. അത് കാലങ്ങളായി നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. വിനോദസഞ്ചാരം സാമ്പത്തികശേഷിയുള്ളവരിൽ മാത്രമായി ഇനി പരിമിതപ്പെടുന്നില്ല. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താത്ത സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും നവീനമായ പ്രചരണ മാർഗങ്ങളും സ്വീകരിക്കും – നരേന്ദ്ര മോദി പറഞ്ഞു.

മതപരമായ സ്ഥലങ്ങളുടെ പുനരുജ്ജീവനത്തിലൂടെ വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചതായി,കാശി വിശ്വനാഥ് ധാമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഏഴ് കോടിയിൽ അധികം ആളുകൾ ഇവിടെ സന്ദർശിച്ചതായും മോദി പറഞ്ഞു. 2023ലെ ബജറ്റിൽ രാജ്യത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകും – നരേന്ദ്ര മോദി പറഞ്ഞു.

‘ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ മനസ്സിൽ ആദ്യം കടന്നെത്തുന്ന 50 കേന്ദ്രങ്ങൾ എങ്കിലും വികസിപ്പിക്കണമെന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ ജനപ്രീതി വർധിച്ചു വരുന്നതിനാൽ ടൂറിസം വ്യവസായം അതിനെയും പ്രയോജനപ്പെടുത്തണമെന്നും, ഇതിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കാമെന്നും’ പ്രധാനമന്ത്രി പറയുകയുണ്ടായി.

പുതിയ കേന്ദ്ര ബജറ്റിൽ ടൂറിസത്തിന്റെ പ്രോത്സാഹനം ‘മിഷൻ മോഡ്’ ലേക്ക് പോകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 2,400 കോടി രൂപയാണ് ടൂറിസം മന്ത്രാലയത്തിനായി ബജറ്റിൽ വകയിരുത്തിയത്. 50 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം, വിനോദസഞ്ചാരികൾക്കായി ഒരു ഇൻഫർമേഷൻ-ഡ്രൈവ് ആപ്പ്, അതിർത്തി ഗ്രാമങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വൈബ്രന്റ് വില്ലേജ് പ്രോഗ്രാം, പ്രാദേശിക കരകൗശല വസ്തുക്കൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന തലസ്ഥാനങ്ങളിൽ ‘യൂണിറ്റി മാളുകൾ’ എന്നിവയാണ് ടൂറിസം മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ ആയി കേന്ദ്രത്തെ ലക്ഷ്യമിട്ടിരിക്കുന്നത്.

Karma News Network

Recent Posts

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

8 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

25 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

30 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

46 mins ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

59 mins ago

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

1 hour ago