kerala

മാധ്യമ മുതലാളിമാർക്ക് 53 കോടി കൊടുത്ത് പിണറായി ഞെട്ടിച്ചു, ഇതിനായിരുന്നോ ജീവനക്കാരുടെ പണിക്കൂലി പിടിച്ച് വാങ്ങിയത്

വിൻസ് മാത്യു

കർഷകന്റെയും തൊഴിലാളിയുടേയും വയറ്റത്തടിച്ച് ജോലി ചെയ്തവരുടെ പണികൂലി വരെ പിടിച്ച് വാങ്ങി കേരളാ സർക്കാർ മാധ്യമങ്ങൾക്ക് 53 കോടി രൂപ നല്കിയിരിക്കുന്നു. സർക്കാരിനു പണം ഇല്ല. എന്നാൽ പി.ആർ വർക്കിനും , സർക്കാർ പരസ്യത്തിനും ഒരു പിശുക്കും ഇല്ല എന്നാണ്‌ കാര്യങ്ങൾ പുറത്ത് വരുന്നത്. പണം പോകട്ടേ പവർ വരട്ടേ എന്നാണ്‌ നയം എന്നും വിമർശനം.പൊതു പണം. കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും എന്ത് ചേതം !

മാധ്യമ ജീവനക്കാർക്കോ , ജേണലിസ്റ്റുകൾക്കോ ഒന്നുമല്ല ഈ പണം നല്കുന്നത്. ലോക്ക് ഡൗൺ മൂലം പണി പോയ മാധ്യമ പ്രവർത്തകരുടെ ഉപജീവനത്തിനും അല്ല. പരസ്യ കാശ് ഇനത്തിൽ മാധ്യമ മുതലാളിമാർക്കാണ്‌ പിണറായി സർക്കാർ വാരി കോരി 53 കോടി രൂപ നല്കിയിരിക്കുന്നത്

ചില്ലി കാശ് സ്വന്തമായി നീക്കി വയ്ക്കാൻ ഇല്ലാത്ത ഖജനാവിനാണ്‌ ഡോ തോമസ് ഐസക് നേതൃത്വം നല്കുന്നത്. പണം ഇല്ലെന്ന് പറഞ്ഞ് നാടാകെ പിരിവും സംഭാവനയും ചോദിക്കുന്നു. ജീവനക്കാരുടെ പണിക്കൂലി പിടിച്ച് വാങ്ങുന്നു. മറു വശത്ത് തൊഴിലാളികൾ പണിയില്ലാതെ പട്ടിണിയിൽ. കിട്ടുന്ന റേഷൻ അരിക്ക് കൂട്ടാനായി പച്ച മുളക് വാങ്ങാൻ നിവർത്തിയില്ലാതെ സാധാരണക്കാർ നീറി പുകയുകയാണ്‌ കേരളത്തിൽ. കോടി കണക്കിനു കർഷകരുടെ റബ്ബർ, നാളി കേരം, ഏലക്ക, കാപ്പി തുടങ്ങിയ അനേകം കാർഷിക ഉല്പ്പന്നങ്ങൾ വീടുകളിൽ വില്ക്കാൻ ആകാതെ കിടന്ന് നശിക്കുന്നു. സഹസ്ര കോടികളാണ്‌ കർഷകർക്ക് വരുമാന നഷ്ടം കേരളത്തിൽ. ഇതൊക്കെ ആരോട് പറയാൻ. ഇങ്ങിനെ ഇരിക്കെയാണ്‌ പടു കൂറ്റൻ മാധ്യമ കോർപ്പറേറ്റ് ഭീമന്മാർക്ക് അടക്കം 53 കോടി രൂപ അനുവദിച്ച് ഉത്തരവായത്. പത്രങ്ങൾ കൊറോണ കാലത്ത് ജനങ്ങൾക്ക് ഈ പണം ഉപയോഗിച്ച് സൗജന്യമായി കോപ്പികൾ വിതരണം നടത്തണം എന്നോ ചുരുങ്ങിയ പക്ഷം പത്ര വില കുറച്ച് വിതരണം ചെയ്യണം എന്നോ കൂടി സർക്കാരിനു പറയാമായിരുന്നു.

എന്തായാലും മുമ്പ് 20ഉം 24 പേജും ഒക്കെ അച്ചടിച്ച് പത്രങ്ങൾ ഇപ്പോൾ 12 പേജിൽ കാര്യങ്ങൾ ഒതുക്കി അച്ചടിച്ചാണ്‌ ജനങ്ങളിൽ നിന്നും പഴയ പണം തന്നെ കൈപറ്റുന്നതും. എല്ലാ മേഖലയിൽ ഉള്ള പ്രയാസങ്ങൾ കാണുന്ന സർക്കാർ തൊഴിലാളികളുടേയും കർഷകരുടേയും പ്രയാസങ്ങൾ കാണാതെ പോവുകയാണ്‌. 53 കോടി മാധ്യമങ്ങൾക്ക് നല്കിയപ്പോൾ ജനങ്ങളുടെ അക്കൗണ്ടിൽ ഒരു കുടുംബത്തിനു 1000 രൂപ എങ്കിലും ഇട്ട് നല്കാമായിരുന്നു. വിശദാംശങ്ങൾ വീഡിയോയും കാണുക- താല്പര്യം എങ്ങിനെ ഷേർ ചെയ്യുക

Dr.T.M Thomas Isaac

Karma News Editorial

Recent Posts

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

18 mins ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

49 mins ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

1 hour ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

2 hours ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

11 hours ago