Home pravasi കിണറ്റിൽ വീണ 6 കാട്ട് പന്നികളെ വെടിവെച്ച് കൊന്നു

കിണറ്റിൽ വീണ 6 കാട്ട് പന്നികളെ വെടിവെച്ച് കൊന്നു

തലശേരി എരഞ്ഞോളിയിൽ വിചിത്രമായ സംഭവം. 6 കാട്ടുമന്നികൾ കൂട്ടമായി കിണറിൽ വീണു. കിണറിൽ വീണ കാട്ടു പന്നികളേ രക്ഷിച്ച് കാട്ടിലെത്തിക്കുന്നത് അതീവ അപകടം നിറഞ്ഞതും മനുഷ്യ ജീവനു അപകടം ആയതിനാലും അവയെ വെടി വയ്ച്ച് കൊന്ന് പുറത്തെടുക്കുകയായിരുന്നു.തലശേരിഎരഞ്ഞോളി കുടക്കളംപഞ്ചായത്തോഫീസിന് സമീപത്തെ കല്ലൻ കണ്ടി മീനാക്ഷിയുടെ വീട്ടിലെ കിണറ്റിൽ വീണ അറ് കാട്ടു പന്നികളെയാണ്‌ കിണറിൽ ഇട്ട് തന്നെ കൊന്നത്.

 

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ കിണറ്റിൽ വീണത് ശബ്ദം വീട്ട്കാർ നോക്കിയപ്പോഴാണ് ഇവയെ കിണറ്റിൽ  കണ്ടത് . പഞ്ചായത്ത് അധികൃതരെയും വനം വകുപ്പ അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. വീട്ടുമുറ്റത്താണ് ചെറിയ ആൾമറയോട് കൂടിയ ആറ് കോൽ ആഴമുള്ള കിണറ്റിൽ വീണത്. തുടർന്ന കൊട്ടിയൂർ റേഞ്ചിലെ എം പാനൽ ഷൂട്ടർ സി കെ വിനോദ് എത്തിയാണ് 6 എണ്ണത്തിനെയും വെടിവെച്ച് കൊന്നത്. കിണറ്റിൽ നിന്ന് കുറച്ച് ഉയർത്തിയ ശേഷം ഒന്നൊന്നായി വെടിവെച്ച് കൊല്ലുകയായിരുന്നു. തലശ്ശേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു. പിന്നീട് ആറ് പന്നികളെയും പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് മണ്ണെണ്ണ ഒഴിച്ച്, കത്തിച്ച് മറവ് ചെയ്യുയായിരുന്നു.

ഒറോ പന്നിയും 50 കിലോയോളം തൂക്കം വരുമായിരുന്നു. നാട്ടു പന്നിയേക്കാൾ രുചികരം ആണ്‌ കാട്ടു പന്നി ഇറച്ചി എന്ന് പറയാറുണ്ട്. എങ്കിലും ഇവയെ ഭക്ഷിക്കാൻ അനുമതിയില്ല. കാട്ടുപന്നിയേ കഴിച്ചാൽ അവയുടെ രുചിയിൽ മനം കവർന്ന് നാട്ടുകാർ അവയെ വേട്റ്റയാടി പിടിച്ച് തിന്നാൻ സാധ്യത ഉള്ളതിനാലാണ്‌ നിയമപരമായി പിടിക്കുന്ന കാട്ടു പന്നികളേ പോലും കുഴിച്ചിടുന്നത്. കുഴി മാന്തി എടുത്ത് കഴിക്കുന്ന സംഭവങ്ങൾ റിപോർട്ട് ചെയ്തതിനാലാണ്‌ ഇപ്പോൾ മണ്ണെണ്ണ ഒഴിച്ച ശേഷം കുഴിച്ചിടുന്നത്.

സാധാരണ കുടിയേറ്റമാണ്‌ പന്നികൾക്ക് ജീവിക്കാൻ ആവാത്ത കാരണം എന്ന് പറയും എങ്കിലും തലശേരി കുടിയേറ്റ നഗരം അല്ല. നൂറ്റാണ്ടുകൾ പഴക്കം ഉള്ള മലബാറിലെ അതി പുരാതനമായ പട്ടണം ആണ്‌ തലശേരി. കാട്ടുപന്നികൾ പെറ്റു പെരുകി നഗരങ്ങളിൽ പോലും ഭക്ഷണം തേടി വരികയാണിപ്പോൾ.